Follow KVARTHA on Google news Follow Us!
ad

പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി; പരിശോധന തുടരുന്നു

Slope found on the Metro track near the Pathadipalam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 17.02.2022) പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. ഈ ഭാഗത്ത് മെട്രോ സര്‍വീസിന്റെ വേഗത കുറച്ചിട്ടുണ്ട്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Kochi, News, Kerala, Metro, Metro track, Pathadipalam, Slope, Found, Slope found on the Metro track near the Pathadipalam.

അതേസമയം വിശദമായ പരിശോധനയ്ക്ക് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചു. പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പര്‍ തൂണിന് സമീപമാണ് നേരിയ ചരിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രദേശത്ത് സമഗ്ര പരിശോധന നടന്നുവരികയാണെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.

Keywords: Kochi, News, Kerala, Metro, Metro track, Pathadipalam, Slope, Found, Slope found on the Metro track near the Pathadipalam.

Post a Comment