Follow KVARTHA on Google news Follow Us!
ad

റഷ്യ ഉടനെ ഉക്രെയ്നെ ആക്രമിക്കുമോ?; 'വിശ്വസിക്കാന്‍ കാരണമുണ്ട്'; അമേരിക വിലയിരുത്തുന്നതിങ്ങനെ

Russian invasion of Ukraine can happen anytime now, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടണ്‍: (www.kvartha.com 20.02.2022) ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, യു എസ് പ്രസിഡന്റ് ജോ ബൈഡന് ഇക്കാര്യം ബോധ്യമുണ്ടെന്നും വരുന്ന ആഴ്ചയില്‍ റഷ്യന്‍ സൈന്യം യുക്രെയ്ന്‍ തലസ്ഥാനമായ കൈവ് ഉള്‍പെടെ ആക്രമിക്കുമെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. റഷ്യ അധിനിവേശവുമായി മുന്നോട്ട് പോവുകയാണെങ്കില്‍, വിനാശകരവും അനാവശ്യവുമായ യുദ്ധം ഉണ്ടാകുമെന്നും ഇതിന് റഷ്യ ഉത്തരവാദിയാകുമെന്നും യു എസ് പ്രസിഡന്റ് ശക്തമായ മുന്നറിയിപ്പ് നല്‍കി.
                      
News, Washington, America, Top-Headlines, Russia, Ukraine, Attack, President, Russian invasion of Ukraine can happen anytime now.

യുക്രെയ്നെതിരെ റഷ്യക്ക് എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താമെന്ന് പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ സംഘം വീണ്ടും ഉറപ്പിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രടറി പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയ്നെ ആക്രമിക്കാന്‍ മോസ്‌കോ പദ്ധതിയിടുന്നതായി ഉറപ്പാണെന്ന് അമേരിക മുന്നറിയിപ്പ് നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ശനിയാഴ്ച ആണവ ശേഷിയുള്ള മിസൈലുകള്‍ ഉള്‍പെടുന്ന അഭ്യാസങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, റഷ്യന്‍ എയ്റോസ്പേസ് ഫോഴ്സ്, സതേണ്‍ മിലിടറി ഡിസ്ട്രിക്റ്റ് യൂനിറ്റുകള്‍, സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്സ്, നോര്‍തേണ്‍, ബ്ലാക് സീ ഫ്‌ലീറ്റുകള്‍ എന്നിവ ഉള്‍പെടുന്ന തന്ത്രപരമായ പ്രതിരോധ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, കീവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രടറി ജെന്‍ സാകി പ്രസ്താവനയില്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രസിഡന്റ് ബൈഡന്, മ്യൂണിച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ നടന്ന മീറ്റിംഗുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചകള്‍ ഉള്‍പെടെ, വൈറ്റ് ഹൗസ് അറിയിച്ചു.
പ്രസിഡന്റ് ബൈഡന്‍ ഉക്രെയ്‌നിലെ സാഹചര്യം നിരീക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീം താഴേതട്ടിലെ സംഭവങ്ങളെക്കുറിച്ച് പതിവായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. റഷ്യക്ക് എപ്പോള്‍ വേണമെങ്കിലും ഉക്രെയ്നെതിരെ ആക്രമണം നടത്താമെന്ന് അവര്‍ വീണ്ടും സാകി ആവര്‍ത്തിച്ച് പറഞ്ഞു.

Keywords: News, Washington, America, Top-Headlines, Russia, Ukraine, Attack, President, Russian invasion of Ukraine can happen anytime now.
< !- START disable copy paste -->

Post a Comment