ന്യൂയോര്‍ക്: (www.kvartha.com 26.02.2022) യുക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നതിന് റഷ്യന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് ഫേസ്ബുക് വിലക്കേര്‍പെടുത്തി. 'ലോകത്തെവിടെ നിന്നും ഫേസ് ബുകിലൂടെ പരസ്യങ്ങള്‍ നൽകുന്നതിനും ഉള്ളടക്കങ്ങൾക്ക് വരുമാനം നേടുന്നതിനും ഞങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് മീഡിയയെ നിരോധിക്കുന്നു,' ഫേസ് ബുകിന്റെ സുരക്ഷാ നയ മേധാവി നഥാനിയല്‍ ഗ്ലീചര്‍ ട്വിറ്റ് ചെയ്തു. റഷ്യന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് കൂടുതല്‍ വിലക്കുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ് ബുകില്‍ വസ്തുതാ പരിശോധനകളും ഉള്ളടക്ക മുന്നറിയിപ്പുകളും ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള റഷ്യയുടെ ഉത്തരവ് നിരസിച്ചതിനെ തുടര്‍ന്ന്, തങ്ങളുടെ സേവനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുമെന്ന് ഫേസ്ബുകിന്റെ മാതൃ കംപനിയായ മെറ്റ വെള്ളിയാഴ്ച നേരത്തെ പറഞ്ഞിരുന്നു. 'സാമൂഹ്യ മാധ്യമ നെറ്റ്വര്‍കുകള്‍ യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ മുന്നണികളിലൊന്നായി മാറിയിരിക്കുന്നു. അതിനാല്‍ ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കും. പതിറ്റാണ്ടുകളായി യൂറോപിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധിയെ അടയാളപ്പെടുത്തുന്ന സംഘര്‍ഷത്തിന്റെ തത്സമയ നിരീക്ഷണവും കൂടിയാണ്.
പക്ഷെ, റഷ്യന്‍ സര്‍കാര്‍ ഉടമസ്ഥതയിലുള്ള നാല് മാധ്യമ സ്ഥാപനങ്ങള്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന്റെ സ്വതന്ത്ര വസ്തുതാ പരിശോധന നിര്‍ത്താന്‍ വെള്ളിയാഴ്ച റഷ്യന്‍ അധികാരികള്‍ ഫേസ് ബുകിനോട് ഉത്തരവിട്ടു, എന്നാല്‍ ഞങ്ങള്‍ നിരസിച്ചു' - മെറ്റയുടെ നിക്ക് ക്ലെഗ് പ്രസ്താവനയില്‍ പറഞ്ഞു.
ഫേസ് ബുകിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയാണെന്ന് റഷ്യയുടെ മീഡിയ റെഗുലേറ്റര്‍ പറഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. ഫേസ് ബുകിന് നേരെ സെന്‍സര്‍ഷിപ് ആരോപിച്ച് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താന്‍ താലിബാന്റെ കീഴിലായതിന് ശേഷം കമ്പനി ഏര്‍പെടുത്തിയ ഒരു ഉപകരണം ഉപയോഗിച്ച്, സുരക്ഷയ്ക്കായി ആളുകളെ അവരുടെ പ്രൊഫൈലുകള്‍ ലോകുചെയ്യാന്‍ അനുവദിക്കുന്ന ഒരു സവിശേഷതയും ഫേസ്ബുക് ബുധനാഴ്ച യുക്രൈനില്‍ പുറത്തിറക്കി. യുക്രൈനിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക് ഒരു പ്രത്യേക പ്രവര്‍ത്തന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെന്നും ഗ്ലീച്ചര്‍ പറഞ്ഞു.
Keywords: Russia-Ukraine crisis | Facebook bans Russia state media from running ads, monetizing, International, News, Top-Headlines, New York, Facebook, Ukraine, Russia, Media, Company, Twitter, Afganisthan, Post.