പൊലീസ് ഇൻസ്‌പെക്ടർ എ എം റാതോഡ് ശീതളപാനീയം കുടിക്കുന്നത് ചീഫ് ജസ്റ്റിസ് ശ്രദ്ധിച്ചു. 'ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകുന്നത് ഇങ്ങനെയാണോ? കോടതി നേരിട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അയാൾ ക്യാനുമായി വരുമോ?' - ചീഫ് ജസ്റ്റിസ് ചോദിച്ചു. പൊലീസിന് വേണ്ടി അഡീഷനൽ സർകാർ അഭിഭാഷകൻ (എജിപി) ഡിഎം ദേവ്‌നാനി ക്ഷമാപണം നടത്തി.
എന്നാൽ ചീഫ് ജസ്റ്റിസ് വിട്ടില്ല. വെർച്വൽ കോടതിയിലെ വിചാരണയ്ക്കിടെ ഒരു അഭിഭാഷകൻ സമൂസ കഴിക്കുന്നത് കണ്ടെത്തിയ സംഭവം ചീഫ് ജസ്റ്റിസ് വിവരിച്ചു. 'ഒരു വകീൽ ഞങ്ങളുടെ മുന്നിൽ സമൂസ കഴിക്കുകയായിരുന്നു. അദ്ദേഹം സമൂസ കഴിക്കുന്നതിൽ വിരോധമില്ലെന്ന് ഞങ്ങൾ പറഞ്ഞു, പക്ഷേ ഒരേയൊരു പ്രശ്നം അയാൾ ഞങ്ങളുടെ മുന്നിൽ നിന്ന് സമൂസ കഴിക്കാൻ കഴിയില്ല, കാരണം ഇത് എല്ലാവരേയും പ്രലോഭിപ്പിക്കുന്നതാണ്. ഒന്നുകിൽ എല്ലാർക്കും സമൂസ കൊടുക്കണം അല്ലെങ്കിൽ ആ സമയത്ത് സമൂസ കഴിക്കരുത്' - ലാഘവത്തോടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
തുടർന്ന് ബാർ അസോസിയേഷനിലെ എല്ലാവർക്കും 100 കൊക - കോള ക്യാനുകൾ വിതരണം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥനോട് നിർദേശിക്കാൻ ദേവ്‌നാനിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ബാർ അസോസിയേഷനിലെ എല്ലാവർക്കും 100 കൊക - കോള ക്യാനുകൾ ഉദ്യോഗസ്ഥൻ വിതരണം ചെയ്തില്ലെങ്കിൽ, അച്ചടക്ക നടപടി സ്വീകരിക്കാൻ ഞങ്ങൾ ചീഫ് സെക്രടറിയോട് ആവശ്യപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ഗൗരവമായ സ്വരത്തിൽ പറഞ്ഞു. വൈകുന്നേരത്തോടെ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുതിർന്ന അഭിഭാഷകൻ ഭാസ്‌കർ തന്ന, കൊക - കോളയേക്കാൾ ദോഷകരമല്ലാത്ത ഒന്നായിരുന്നാലോ, നാരങ്ങ ജ്യൂസ് ആയാലോ? എന്ന് ആരാഞ്ഞു. എന്നാൽ അമുൽ ജ്യൂസ് ആയിക്കോട്ടെയെന്ന്
ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ എല്ലാവരിലും ചിരി പടർന്നു. പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത് ലഭിച്ച ശേഷം കോടതിയെ അറിയിക്കാൻ ദേവ്‌നാനിയോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കോടതി വാദം കേൾക്കാൻ തുടങ്ങിയത്.
Keywords: Ahmedabad, Court, News, Chief Justice, Court Order, Police, High Court, Coca Cola in Court, Gujrath, Food, Top-Headlines, Police Officer Drinking Coca-Cola During Court Hearing.