Follow KVARTHA on Google news Follow Us!
ad

കൊടുങ്കാറ്റിനിടെ വിമാനം ലാന്‍ഡ് ചെയ്തു; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി; വീഡിയോ ദൃശ്യങ്ങൾ വൈറൽ

Plane Narrowly Avoids Disaster During Precarious Landing During Storm, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com 02.02.2022) ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ബ്രിടീഷ് എയര്‍വേയ്സ് വിമാനം ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അബർഡീനിൽ നിന്ന് രാവിലെ 10:50 ന് പറന്നുയർന്ന് ലൻഡനിലേക്ക് പറക്കുകയായിരുന്നു വിമാനമെന്നാണ് റിപോർടുകൾ. എന്നാല്‍ ലാന്‍ഡിംഗിന് തൊട്ടുമുമ്പ്, കോറി കൊടുങ്കാറ്റില്‍ ഇത് അകപ്പെടുകയായിരുന്നു.
                       
News, London, England, Flight, Airport, Top-Headlines, Report, land, Plane Narrowly Avoids Disaster During Precarious Landing During Storm.

റണ്‍വേ ടാര്‍മാകില്‍ ജെറ്റ് ടെയില്‍ ഇടിക്കുന്നതിന് തൊട്ടുമുമ്പ് വിമാനം അപകടകരമായി നീങ്ങുന്നതായി ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോ ക്ലിപില്‍ കാണാം. ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനം ഒരു നിമിഷം ബാലന്‍സ് നഷ്ടപ്പെടുകയും ഇടതുവശത്തേക്ക് ചരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ഭാഗ്യവശാല്‍, മറ്റൊരു ലാന്‍ഡിംഗ് ശ്രമം നടത്തുന്നതിന് മുമ്പ് പൈലറ്റിന് വിമാനം നിയന്ത്രണമാക്കാനും മുകളിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു, ആ ലാന്‍ഡിംഗ് വിജയിക്കുകയും ചെയ്തു.

ബിഗ് ജെറ്റ് ടി വിയുടെ സ്ഥാപകനും അവതാരകനും നിര്‍മാതാവുമായ ജെറി ഡയറാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൂരെ നിന്ന് ലാന്‍ഡിംഗ് കണ്ട ഡയര്‍, ഉയര്‍ന്ന കാറ്റിന്റെ വേഗതയില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്തതിന് പൈലറ്റ് ഒരു മെഡലിന് അര്‍ഹനാണെന്ന് ട്വീറ്റ് ചെയ്തു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് വിമാനം റണ്‍വേയില്‍ പതിച്ചതെന്നാണ് റിപോര്‍ടുകള്‍.

 

തങ്ങളുടെ പൈലറ്റുമാര്‍ക്ക് കാലാവസ്ഥ ഉള്‍പെടെയുള്ള നിരവധി സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉയര്‍ന്ന പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ബ്രിടീഷ് എയര്‍വേയ്സ് വക്താവ് പറഞ്ഞു. 'ഞങ്ങളുടെ ഫ്‌ലൈറ്റ് ക്രൂ സുരക്ഷിതമായി വിമാനം ഇറക്കി. യാത്രക്കാരും ജീവനക്കാരും സാധാരണ പോലെ ഇറങ്ങിവന്നു'- അദ്ദേഹം വ്യക്തമാക്കി. മണിക്കൂറില്‍ 90 മൈലിലധികം വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍, കോറി കൊടുങ്കാറ്റ് യു കെയിലെ അന്താരാഷ്ട്ര വിമാന യാത്രയെ തടസപ്പെടുത്തി.


Keywords: News, London, England, Flight, Airport, Top-Headlines, Report, land, Plane Narrowly Avoids Disaster During Precarious Landing During Storm.
< !- START disable copy paste -->

Post a Comment