Follow KVARTHA on Google news Follow Us!
ad

വിവാഹ ദിനത്തിൽ മസ്തിഷ്ക മരണം സംഭവിച്ച മകൾ ഇനിയും ജീവിക്കും, അനേകം പേരിലൂടെ; വേദനയിലും വിപ്ലവം തീർത്ത് മാതാപിതാക്കൾ

Parents donate organs of daughter who died on wedding day in Karnataka, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 12.02.2022) വിവാഹ സത്കാരത്തിനിടെ കുഴഞ്ഞുവീണ് മസ്തിഷ്ക മരണം സംഭവിച്ച വധുവിന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കളുടെ കാരുണ്യസ്പർശം. വ്യാഴാഴ്ച കോലാർ ജില്ലയിലെ ശ്രീനിവാസ്പൂരിലാണ് സംഭവം നടന്നത്.
                             
News, Karnataka, Top-Headlines, Bangalore, Wedding, Dead, Daughter, Minister, Social-Media, Donate Organs, Parents donate organs of daughter who died on wedding day in Karnataka.

ശ്രീനിവാസപുരയിലെ കൊടിചെറാവ് വിലേജിൽ താമസിക്കുന്ന 26 കാരിയായ ചൈത്ര എംഎസ്‌സി പൂർത്തിയാക്കി അധ്യാപക പരിശീലന കോഴ്‌സിന് തയ്യാറെടുക്കുന്നതിനിടെയാണ് മാതാപിതാക്കളായ രാമപ്പയും അച്ചാമ്മയും ബെംഗ്ളുറു റൂറൽ ജില്ലയിലെ കാർത്തികുമായി മകളുടെ വിവാഹം നിശ്ചയിച്ചത്.

നിറയേ സ്വപ്നങ്ങളുമായി ഒരുങ്ങിയെത്തിയ ചൈത്ര, വരനൊപ്പം വേദിയിൽ ഫോടോകൾക്ക് പോസ് ചെയ്യുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 'മസ്തിഷ്ക മരണം' സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതി. ദുരന്തത്തിൽ നിന്ന് മുക്തരാവാത്ത മാതാപിതാക്കൾ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നടപടിയെ സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ അഭിനന്ദിച്ചു.
'ചൈത്രയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ദിവസമായിരുന്നു. എന്നാൽ വിധിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. ഹൃദയഭേദകമായ ദുരന്തത്തിനിടയിലും, അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചു. ഈ മനുഷ്യത്വപരമായ നടപടി നിരവധി ജീവൻ രക്ഷിക്കും. ഇത് എല്ലാവർക്കും ഒരു മാതൃകയായിരിക്കണം' - മന്ത്രി ട്വീറ്റ് ചെയ്തു.


Keywords: News, Karnataka, Top-Headlines, Bangalore, Wedding, Dead, Daughter, Minister, Social-Media, Donate Organs, Parents donate organs of daughter who died on wedding day in Karnataka.
< !- START disable copy paste -->

Post a Comment