Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍; വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍; പരാതിയില്‍ കേസെടുത്ത് പൊലീസ്

Newly married bride found dead in husband's house at Kozhikode#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 19.02.2022) നവവധുവിനെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരിക്ക് അടുത്ത് എകരൂല്‍ മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍ കുമാറിന്റെയും ജിഷിയുടെയും മകള്‍ തേജ ലക്ഷ്മി(18)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
ഇയ്യാട് പാറച്ചിലില്‍ ജിനു കൃഷ്ണന്റെ ഭാര്യയാണ്.

വിവാഹം കഴിഞ്ഞ് 10-ാം നാളാണ് കിടപ്പുമുറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം ആയിരുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ലക്ഷ്മിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് വിവരം. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

News, Kerala, State, Kozhikode, Bride, Found Dead, Police, Family, Complaint, Allegation, Newly married bride found dead in husband's house at Kozhikode


ബാലുശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. തേജ ലക്ഷ്മിയുടെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രവരി ഒമ്പതിന് കോഴിക്കോട് ആര്യസമാജത്തില്‍വച്ചാണ് തേജ ലക്ഷ്മിയും ജിനു കൃഷ്ണനും വിവാഹിതരായത്. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു.

Keywords: News, Kerala, State, Kozhikode, Bride, Found Dead, Police, Family, Complaint, Allegation, Newly married bride found dead in husband's house at Kozhikode

Post a Comment