Follow KVARTHA on Google news Follow Us!
ad
Posts

മാഘമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദശി തിഥി അര്‍ധരാത്രി വരുന്ന ദിവസം ശിവരാത്രി ആഘോഷം; എന്ത്, എങ്ങനെ?

Maha Shivaratri Tuesday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 28.02.2022) ഹിന്ദുദൈവം ശിവന്റെ രാത്രിയാണ് ശിവരാത്രി. ശിവമായ രാത്രി കൂടിയാണ് ശിവരാത്രി. അതായത് മംഗളകരമായ രാത്രി എന്നര്‍ഥം. ഇക്കൊല്ലത്തെ മഹാശിവരാത്രി ചെവ്വാഴ്ചയാണ്.

ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കെല്‍പുള്ള കാളകൂടം എന്ന വിഷത്തെ ഭഗവാന്‍ പരമശിവന്‍ സ്വന്തം കണ്ഠത്തിലൊതുക്കി ലോകത്തെ രക്ഷിച്ച ദിവസമാണിത് എന്നാണ് ഐതിഹ്യം. കാളകൂടം കുടിച്ച പരമശിവന്റെ രക്ഷയ്ക്കായി ഭര്‍ത്താവിന്റെ കണ്ഠത്തില്‍ പിടിച്ച് രാത്രി മുഴുവന്‍ ഉറങ്ങാതെ പാര്‍വതീദേവി ശിവഭജനം ചെയ്തു എന്നു പുരാണങ്ങളില്‍ പറയുന്നു. 

News, Kerala, State, Kochi, Festival, Mahashivratri, Devotees, Maha Shivaratri Tuesday


അതുകൊണ്ടുതന്നെ ശിവരാത്രി ദിവസം വ്രതമെടുത്ത് രാത്രി ഉറക്കമിളച്ച് ശിവനെ ഭജിച്ചാല്‍ ശിവപ്രീതിയിലൂടെ ഐശ്വര്യവും സൗഭാഗ്യവും ഉണ്ടാകും എന്നാണ് വിശ്വാസം. ഓം നമ: ശിവായയും, മഹാമൃത്യുഞ്ജയ മന്ത്രവും ഈ ദിനത്തില്‍ ഭക്തര്‍ ജപിക്കുന്നു.

ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദശി തിഥി അര്‍ധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. അതായത്, കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. ശിവരാത്രി ബലി ഇടേണ്ടത് മാര്‍ച് രണ്ടാം തീയതിയാണ്.

കേരള,Festival,Kochi,State,Mahashivratri,News,കേരള വാര്‍ത്ത,Devotees,Kerala,

Keywords: News, Kerala, State, Kochi, Festival, Mahashivratri, Devotees, Maha Shivaratri Tuesday

Post a Comment