Follow KVARTHA on Google news Follow Us!
ad

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ട്വിറ്റർ അകൗണ്ട് ഹാക് ചെയ്തു; യുക്രൈനിന് ക്രിപ്‌റ്റോകറൻസി സംഭാവനകൾ അഭ്യർഥിച്ച് പോസ്റ്റ്; പിന്നാലെ അത് ഡിലീറ്റ് ചെയ്ത് റഷ്യയ്ക്കായി സഹായ അഭ്യർഥന; നെറ്റിസൻസിനെ കൗതുകത്തിലാഴ്ത്തിയ സംഭവം ഇങ്ങനെ

JP Nadda's Twitter account hacked, tweets asking for crypto donations for Ukraine, Russia posted#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 27.02.2022) ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ ട്വിറ്റർ അകൗണ്ട് ഹാക് ചെയ്ത് യുക്രൈനിനും റഷ്യക്കുമായി ക്രിപ്‌റ്റോകറൻസി സംഭാവനകൾ ആവശ്യപ്പെട്ടുള്ള ട്വീറ്റ് ഞായറാഴ്ച രാവിലെ പോസ്റ്റ് ചെയ്തു. 'യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിൽക്കൂ. ഇപ്പോൾ ക്രിപ്‌റ്റോകറൻസി സംഭാവനകൾ സ്വീകരിക്കുന്നു. ബിറ്റ്‌കോയിനും എതെറിയവും' - ട്വീറ്റുകളിലൊന്ന് ഇങ്ങനെയായിരുന്നു. 'എന്റെ അകൗണ്ട് ഹാക് ചെയ്യപ്പെട്ടിട്ടില്ല. എല്ലാ സംഭാവനകളും യുക്രേനിയൻ സർക്കാരിലേക്ക് പോകും' - മറ്റൊരു ട്വീറ്റിൽ കുറിച്ചു.

  
India, New Delhi, News, President, JP Nadda, Russia, Ukraine, Twitter, Hackers, Post, Government, Investigates, Deleted Post, JP Nadda's Twitter account hacked, tweets asking for crypto donations for Ukraine, Russia posted.



മിനിറ്റുകൾക്ക് ശേഷം, യുക്രേനിയക്കാർക്കുള്ള ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു. പക്ഷെ റഷ്യക്കാർക്ക് സംഭാവനകൾ അഭ്യർഥിച്ച് വീണ്ടും പോസ്റ്റ് ചെയ്തു. 'റഷ്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കൂ. ഇപ്പോൾ ക്രിപ്‌റ്റോകറൻസി സംഭാവനകൾ സ്വീകരിക്കുന്നു. ബിറ്റ്‌കോയിനും എതെറിയവും' എന്നായിരുന്നു ട്വീറ്റ്.

  
India, New Delhi, News, President, JP Nadda, Russia, Ukraine, Twitter, Hackers, Post, Government, Investigates, Deleted Post, JP Nadda's Twitter account hacked, tweets asking for crypto donations for Ukraine, Russia posted.



എന്നാൽ വൈകാതെ, എല്ലാ ട്വീറ്റുകളും ഡിലീറ്റ് ചെയ്യുകയും കുറച്ച് സമയത്തിന് ശേഷം അകൗണ്ട് വീണ്ടെടുക്കുകയും ചെയ്തു. ഹാക് ചെയ്തതിനെക്കുറിച്ച് സർകാരിന് അറിയാമെന്നും കംപ്യുടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി) ഇത് പരിശോധിച്ച് വരികയാണെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖരിനെ ഉദ്ധരിച്ച് എഎൻഐ റിപോർട് ചെയ്തു.

Keywords: India, New Delhi, News, President, JP Nadda, Russia, Ukraine, Twitter, Hackers, Post, Government, Investigates, Deleted Post, JP Nadda's Twitter account hacked, tweets asking for crypto donations for Ukraine, Russia posted.< !- START disable copy paste -->

Post a Comment