ലൻഡൻ: (www.kvartha.com 15.02.2022) ഒരു രോഗിയിൽ ഒരേ സമയം ഡെൽറ്റ, ഒമിക്രോൺ കോവിഡ് വകഭേങ്ങൾ ബാധിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. ഇത് ലാബിലെ പിഴവായാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഒമിക്രോണിന്റെയും ഡെൽറ്റയുടെയും സങ്കരയിനം യാഥാർഥ്യമായിരിക്കാമെന്നാണ് ഇപ്പോൾ യുകെ ഹെൽത് സെക്യൂരിറ്റി ഏജൻസി (യു കെ എച് എസ് എ) പറയുന്നത്.
യു കെ എച് എസ് എയുടെ പ്രതിവാര നിരീക്ഷണ റിപോർട് അനുസരിച്ച്, ഇത് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയതാണോ അതോ ബ്രിടനിൽ ഉത്ഭവിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് ഡെയ്‌ലി മെയിൽ റിപോർട് ചെയ്തു. പുതുതായി പരിണമിച്ച വൈറസ് എത്രത്തോളം പകരുമെന്നോ തീവ്രമാണെന്നോ വാക്‌സിൻ പ്രതിരോധത്തെ ബാധിക്കുമോ എന്ന കാര്യം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നില്ല.
കേസ് നമ്പറുകൾ 'കുറവാണ്' എന്നതിനാൽ ഈ വകഭേദത്തെ കുറിച്ച് ആശങ്കയില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. 'യഥാർഥ ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾക്കെതിരെ യുകെയിൽ വലിയ തോതിലുള്ള പ്രതിരോധശേഷി ഉള്ളതിനാൽ ഇതിൽ വളരെയധികം ആശങ്ക വേണ്ടെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ സാംക്രമിക രോഗ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ വ്യക്തമാക്കി. ഡെൽറ്റയും ഒമിക്രോണും കുറയുകയാണെങ്കിൽ, സൈദ്ധാന്തികമായി, ഇതും ഉയരാൻ പാടാണ്' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം സൈപ്രസിൽ നിന്നാണ് ഡെൽറ്റാക്രോൺ ആദ്യമായി റിപോർട് ചെയ്യപ്പെട്ടത്. എന്നാൽ പിന്നീട് അത് കൂടുതൽ പടരുന്ന അവസ്ഥയുണ്ടായില്ല. കോവിഡ് മഹാമാരിയിൽ നിരവധി വകഭേദങ്ങൾ പുറത്തുവന്നെങ്കിലും വലിയ തോതിൽ പടരുന്ന സാഹചര്യവും ഉണ്ടായില്ല.
'ശാസ്ത്രജ്ഞർ പറയുന്നത്, ഇവ സംഭവിക്കുന്നത് 'അപൂർവമാണ്' എന്നാണ്, എന്നാൽ അവ സാധാരണയായി അതിന്റെ എതിരാളികളേക്കാൾ 'ഫിറ്റ്' കുറവായിരിക്കുകയും എളുപ്പത്തിൽ മത്സരിക്കുകയും ചെയ്യും. ഡെൽറ്റക്രോണിന് ഡെൽറ്റയിൽ നിന്നും ഒമിക്‌റോണിൽ നിന്നും ആന്റിജനുകൾ പങ്കുവയ്ക്കും, അവയ്‌ക്കുള്ള പ്രതിരോധശേഷി ഞങ്ങൾക്ക് ഇതിനകം തന്നെ ഉണ്ട്' - ഹണ്ടർ കൂട്ടിച്ചേർത്തു.
'അതിനാൽ സൈദ്ധാന്തികമായി ഇത് വളരെയധികം ഭീഷണി ഉയർത്തുന്നില്ല. എന്നാൽ ആർക്കും എല്ലാം കൃത്യമായി പ്രവചിക്കാൻ കഴിയില്ല, എന്നാൽ ഇപ്പോൾ ഞാൻ അമിതമായി ആശങ്കാകുലനല്ല' - അദ്ദേഹം വ്യക്തമാക്കി.
Keywords: Top-Headlines, COVID19, Report, UK, News, London, international, virus, Hybrid Covid-19 'Deltacron' strain found in UK could actually be real - All you need to know