പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധൻ ജില്ലാ ഡെപ്യൂടി കമീഷനർ എം കുർമ റാവുവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ ഹൈസ്കൂളുകളുടെയും 200 മീറ്റർ ചുറ്റളവിൽ സെക്ഷൻ 144 കർശനമാക്കും. ഉത്തരവ് പ്രകാരം സ്‌കൂൾ പരിധിയിൽ അഞ്ചോ അതിലധികമോ അംഗങ്ങൾ ഒത്തുകൂടാൻ പാടില്ല. പ്രതിഷേധ പ്രകടനങ്ങളും റാലികളും ഉൾപെടെ എല്ലാത്തരം യോഗങ്ങളും നിരോധിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പാട്ടുകളും പ്രസംഗങ്ങളും അനുവദിക്കില്ല. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും ഫെബ്രുവരി 22 വരെ സെക്ഷൻ 144 ഏർപെടുത്തിയിരുന്നു.
ഡിസംബർ അവസാനവാരം, ഉഡുപി യിലെ ഗവ. പിയു കോളജിൽ ഹിജാബ് ധരിച്ച് ആറ് വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിക്കുന്നത് മാനജ്‌മെന്റ് തടഞ്ഞതിനെ തുടർന്നാണ് ഹിജാബ് വിവാദം ആരംഭിച്ചത്. തുടർന്ന് കുന്താപൂരിലെ പല കോളേജുകളിലേക്കും പിന്നീട് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിഷയം വ്യാപിച്ചു.
Keywords: Karnataka, News, Top-Headlines, School, District Collector, Hijab, Controversy, Order, Study, Class, Students, Hijab row: Section 144 imposed around high schools in Udupi.