Follow KVARTHA on Google news Follow Us!
ad

ഹിജാബ്: കേസ് കർണാടക ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു; കേന്ദ്രീയ വിദ്യാലയത്തിൽ മുസ്ലീം സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരുടെ അഭിഭാഷകൻ

Hijab row: Karnataka High Court adjourns matter to tuesaday, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 14.02.2022) സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേട്ടതിന് ശേഷം കർണാടക ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങിയ ഹൈകോടതിയുടെ ഫുൾ ബെഞ്ച് തിങ്കളാഴ്ച വാദം കേട്ടു. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ പാടില്ലെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് അന്തിമ വിധി വരുന്നതുവരെ തുടരും.
                                        
News, Karnataka, Bangalore, Top-Headlines, High Court, Controversy, Muslim, Students, Hijab, Hijab row: Karnataka High Court adjourns matter to tuesaday.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത്, സർക്കാർ ഉത്തരവ് (ഹിജാബ് നിരോധനം) 'മനസിന്' ബാധകമല്ലെന്ന് വാദിച്ചു. ഈ 'ജിഒ (സർകാർ ഉത്തരവ്) ആർടികിൾ 25-ന്റെ പുറത്താണെന്നും അത് നിയമപരമായി സുസ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിൽ മുസ്ലീം സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദമുണ്ടെന്നും കാമത്ത് പറഞ്ഞു. 'വർഷങ്ങളായി വിദ്യാർഥികൾ ഒരുമിച്ച് ശിരോവസ്ത്രം ധരിക്കുന്ന കേസാണിത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രധാനമായ മതപരമായ ആചാരങ്ങൾ പൊതു ക്രമത്തിന് ഹാനികരമോ ദ്രോഹമോ ഉണ്ടാക്കുകയാണെങ്കിൽ അത് നിയന്ത്രിക്കാവുന്നതാണ്, ശിരോവസ്ത്രം നിരോധിച്ചിരിക്കുന്ന ആ നിയമം എവിടെയാണ് എന്നതാണ് ചോദ്യം' - കാമത്ത് പറഞ്ഞു. ഖുർആൻ അനുസരിച്ച് ഹിജാബ് ധരിക്കുന്നത് ഒരു 'ഫർള്' (നിർബന്ധം) ആണെന്ന് ഹർജിക്കാർ വാദിച്ചു. വിദ്യാർഥികൾ യൂനിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബുകൾ ധരിക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഇസ്‌ലാമിൽ ഹിജാബ് അനിവാര്യമാണോ എന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് സർകാർ വാദിച്ചപ്പോൾ പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും അനുവദിക്കണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേൾക്കൽ തുടരും.


Keywords: News, Karnataka, Bangalore, Top-Headlines, High Court, Controversy, Muslim, Students, Hijab, Hijab row: Karnataka High Court adjourns matter to tuesaday.
< !- START disable copy paste -->

Post a Comment