രേഖാമൂലം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ബെഞ്ചിന് മുമ്പാകെ സമർപിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം വാദം പൂർത്തിയാക്കണമെന്ന് മൂന്നംഗ ബെഞ്ചിന്റെ ഭാഗമായ ഹൈകോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യാഴാഴ്ച അഭിഭാഷകരോട് പറഞ്ഞിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം കക്ഷികൾ രേഖാമൂലമുള്ള സബ്‌മിഷൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാദം അവസാനിക്കുന്നതിന് ഹിജാബ് മുഖാവരണം അല്ലെന്നും, ഹിജാബ് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വൈ എച് മുച്ചാല വാദിച്ചു. കോളജ് തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി ജില്ലയിലെ ഗവ. ഗേൾസ് പിയു കോളജിൽ ജനുവരിയിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർഥിനികൾ രംഗത്ത് എത്തിയതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഇത് പിന്നീട് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
Keywords: News, Karnataka, Top-Headlines, Bangalore, High Court, Hijab, Controversy, Court Order, Case, Udupi, Hijab ban: Karnataka High Court concludes hearing, reserves order.
< !- START disable copy paste -->