Follow KVARTHA on Google news Follow Us!
ad

ബുർകിന ഫാസോയിലെ സ്വർണഖനിയിൽ സ്ഫോടനം; 59 മരണം; അപകടം നടന്നത് മഞ്ഞ ലോഹ കയറ്റുമതിയിൽ മുന്നിലുള്ള രാജ്യത്ത്

Gold mining blast in Burkina Faso kills 59, injures more than 100 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഔഗാഡൗഗൗ: (www.kvartha.com 23.02.2022) തെക്കുപടിഞ്ഞാറൻ ബുർകിന ഫാസോയിലെ സ്വർണ ഖനന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 59 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്ബോംബ്ലോറ (Gbomblora) ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. സ്ഥലത്ത് സൂക്ഷിച്ചിരുന്ന സ്വർണം സംസ്കരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.

 
Gold mining blast in Burkina Faso kills 59, injures more than 100,  International, News, Top-Headlines, Africa, Blast, Gold mining, Dead, Report.

'ഞാൻ എല്ലായിടത്തും മൃതദേഹങ്ങൾ കണ്ടു. അത് ഭയാനകമായിരുന്നു' - സ്‌ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് റേൻജർ സൻസൻ കാംബുവിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപോർട് ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. കൂടുതൽ സ്‌ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് ആളുകൾ പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു.

ബുർകിന ഫാസോയുടെ സമ്പദ്‌വ്യവസ്ഥയുടെ മുഖ്യഘടകമാണ് സ്വർണം. അതിന്റെ കയറ്റുമതിയിൽ മുന്നിലാണ് ഈ രാജ്യം. ആഫ്രിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്വർണ ഉത്പാദകർ കൂടിയാണ് ബുർകിന ഫാസോ. 2019 ലെ കണക്കനുസരിച്ച് ഏകദേശം രണ്ട് ബില്യൻ ഡോളർ മൂല്യമുള്ള വ്യവസായം, 1.5 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നു.

രാജ്യത്തുടനീളം 800 ഓളം സ്വർണ ഖനികളുണ്ട്. അയൽരാജ്യങ്ങളായ ടോഗോ, ബെനിൻ, നൈജർ, ഘാന എന്നിവിടങ്ങളിലേക്കാണ് സ്വർണത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നതെന്ന് ദക്ഷിണാഫ്രിക ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട് ഫോർ സെക്യൂരിറ്റി സ്റ്റഡീസ് പറയുന്നു. വ്യാവസായിക ഖനികളേക്കാൾ ചെറിയ ഖനികൾക്ക് നിയന്ത്രണങ്ങൾ കുറവാണെന്നും അത് കൂടുതൽ അപകടകരമാണെന്നും ഖനന വിദഗ്ധർ പറയുന്നു. 
  
Gold mining blast in Burkina Faso kills 59, injures more than 100,  International, News, Top-Headlines, Africa, Blast, Gold mining, Dead, Report.
 
Keywords: Gold mining blast in Burkina Faso kills 59, injures more than 100,  International, News, Top-Headlines, Africa, Blast, Gold mining, Dead, Report.




< !- START disable copy paste -->

Post a Comment