Follow KVARTHA on Google news Follow Us!
ad

ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിന് സമീപം ശാരൂഖ് ഖാന്‍ 'തുപ്പിയോ'?; സത്യമിതാണ്

Did Shah Rukh Khan ‘Spit’ Near Mortal Remains of Lata Mangeshkar? Here’s The Truth#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 07.02.2022) എട്ട് പതിറ്റാണ്ടോളം തന്റെ സ്വരമാധുര്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ഇന്‍ഡ്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരത്തിനിടെ, മൃതദേഹത്തിന് സമീപം തുപ്പിയതിന് നടന്‍ ശാറൂഖ് ഖാനെ കുറ്റപ്പെടുത്തി ഒരു വിഭാഗം ആളുകള്‍ അപലപിക്കാന്‍ തുടങ്ങി. ഇതിന്റെ സത്യം എന്താണെന്ന് പരിശോധിക്കാം.

  
New Delhi, India, News, Actor, Bollywood, Singer, Death, Issue, Social-Media, Comments, Did Shah Rukh Khan ‘Spit’ Near Mortal Remains of Lata Mangeshkar? Here’s The Truth.



സംസ്‌കാരത്തിനിടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയുള്ള ഒരു ഫോടോ വൈറലായി, അതില്‍ ശാറൂഖ് ഖാന്‍ ദുആയില്‍ (പ്രാർഥന) കൈകള്‍ ഉയര്‍ത്തുന്നത് കാണുകയും അദ്ദേഹത്തിന്റെ മാനജര്‍ പൂജ ദദ്ലാനി കൈകോര്‍ത്ത് പ്രശസ്ത ഗായികയ്ക്ക് ആദരാഞ്ജലി അര്‍പിക്കുകയും ചെയ്തു. ശിവാജി പാര്‍കില്‍ ദുആ ചൊല്ലിയതിന് ശേഷം ഖാന്‍ പുഷ്പാര്‍ചന നടത്തി മങ്കേഷ്‌കറിന്റെ പാദങ്ങളില്‍ തൊട്ടു നമസ്‌കരിച്ചു. സാമൂഹ മാധ്യമങ്ങളില്‍ ഈ ഫോടോ പ്രചരിച്ചപ്പോള്‍ 'മതേതര ഇന്‍ഡ്യയുടെ ചിത്രം' എന്ന് പലരും വിളിച്ചു.

എന്നാല്‍ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് സമീപം തുപ്പിയതിന് താരത്തെ കുറ്റപ്പെടുത്തി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. 'ലതാദിദിയോട് അവസാന ആദരവ്' അര്‍പിക്കുന്നതിനിടയില്‍ ശാറൂഖ് ഖാന്‍ അവരുടെ ശരീരത്തില്‍ തുപ്പിയത് വിശ്വസിക്കാനാവുന്നില്ല... നിങ്ങളുടെ മസ്അബ് ഇത് നിങ്ങളെ പഠിപ്പിച്ചാലും നിങ്ങളുടെ വീട്ടിലോ സ്വന്തം സമുദായത്തിലുള്ളവരോടോ ഇത് ചെയ്യുക...' ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.

നിന്ദ്യമായ പ്രവൃത്തിയുടെ പേരില്‍ ഒരു വിഭാഗം നെറ്റിസൻമാര്‍ താരത്തെ വിമര്‍ശിച്ചപ്പോള്‍, മറ്റൊരു കൂട്ടം ആളുകള്‍ അദ്ദേഹം ദുആ ചൊല്ലിയ ശേഷം 'മഗ്ഫിറതിന്' (മോക്ഷം) വേണ്ടി പ്രാർഥിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. 'താരം അവിടെ തുപ്പിയില്ല. ഊതുകയായിരുന്നു, ഇസ്ലാമില്‍ അത് ഒരു സാധാരണ രീതിയാണ്. വിശുദ്ധ ഖുര്‍ആനിലെ ആയതുകള്‍ പാരായണം ചെയ്ത ശേഷം മുസ്ലീങ്ങള്‍ വായില്‍ നിന്ന് വായു ഊതും. ഒരു പ്രമുഖ വ്യക്തിത്വത്തിന്റെ മരണത്തിലും ചിലര്‍ പ്രശ്നമുണ്ടാക്കുന്നു,' ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.

ഇതോടെ ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് സമീപം ശാറൂഖ് തുപ്പി എന്ന ചിലരുടെ അവകാശവാദം പൊളിഞ്ഞു. ഇസ്ലാമില്‍ ഇങ്ങനെ ആംഗ്യം കാണിക്കുന്നത് ദുരാത്മാക്കളെ അല്ലെങ്കില്‍ പിശാചിനെ തുരത്താനാണ്.


Keywords: New Delhi, India, News, Actor, Bollywood, Singer, Death, Issue, Social-Media, Comments, Did Shah Rukh Khan ‘Spit’ Near Mortal Remains of Lata Mangeshkar? Here’s The Truth.

< !- START disable copy paste -->

Post a Comment