സെന്റ് ആന്റണി ഹോളി ക്രോസ് ബില്‍ഡിംഗ് കമിറ്റി പ്രസിഡന്റ് ആന്റണി പ്രകാശ് ലോബോ, സിപ്രിയന്‍ ഡിസൂസ, ഫ്രാന്‍സിസ് പിന്റോ, വലേറിയന്‍ ലോബോ എന്നിവര്‍ ശ്രീ സത്യ കോര്‍ഡബ്ബു സേവാ സമിതിക്കെതിരെ കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 'ഞങ്ങളുടെ വസ്തുവകകളിലേക്കുള്ള അനധികൃത പ്രവേശനം തടയുകയും കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തിയത് കൊണ്ട് കോടതി സ്റ്റേ നല്‍കിയിട്ടുണ്ട്. ഡെപ്യൂടി കമീഷനറും സ്റ്റേ നല്‍കിയിട്ടുണ്ട്. പക്ഷേ, എതിര്‍കക്ഷി ഞങ്ങളുടെ വസ്തുവകകളില്‍ അനധികൃതമായി കടന്നുകയറി കോംപൗണ്ടിനുള്ളിലെ മതിലും മരങ്ങളും തകര്‍ത്തു. കോംപൗണ്ടിനുള്ളില്‍ ഒന്നാം വര്‍ഷ നേമോത്സവം സംഘടിപ്പിക്കാനുള്ള ക്ഷണ കാര്‍ഡുകളും അവര്‍ തയ്യാറാക്കിയിട്ടുണ്ട്.' - പരാതിക്കാരന്‍ ആരോപിച്ചു.
'40 വര്‍ഷമായി ഞങ്ങള്‍ ഈ കോംപൗണ്ടില്‍ താമസിക്കുന്നു, സിറ്റി കോര്‍പറേഷന്‍ അധികൃതര്‍ ഡോര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അംഗന്‍വാടികള്‍ സൗജന്യമായി നടത്താനും അനുവദിച്ചിരുന്നു. ഞങ്ങളെന്നും സമാധാനത്തിന്റെ പക്ഷത്താണ്. പക്ഷേ, എതിര്‍കക്ഷി സമാധാനം തകര്‍ക്കാനാണ് ഇത് ചെയ്തത്. കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് ഉചിതമായ നടപടി സ്വീകരിക്കണം' - പരാതിക്കാര്‍ പറഞ്ഞു.
കുളൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഭാഗമായ സെന്റ് ആന്റണീസ് ഹോളി ക്രോസ് പ്രെയര്‍ സെന്റര്‍ കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആന്റണി പ്രകാശ് ലോബോ മാധ്യമങ്ങളോട് പറഞ്ഞു. സിറ്റി കോര്‍പറേഷന്‍ വൈദ്യുതിയും വെള്ളവും നല്‍കിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്ക് സൗജന്യമായി അംഗന്‍വാടി അനുവദിച്ചിരുന്നു. സിവില്‍ തര്‍ക്കം കോടതിയിലാണ്. ഉത്തരവിന്റെ പകര്‍പ്പ് ഡെപ്യൂടി കമീഷനര്‍ക്കും പൊലീസ് കമീഷനര്‍ക്കും സമര്‍പിച്ചിട്ടുണ്ട്. ഇവിടെ ഒരു ദൈവസ്ഥാനം നിര്‍മിക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു. കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ടെങ്കിലും പ്രാര്‍ഥനാ കേന്ദ്രം തകര്‍ത്തു. ഞങ്ങള്‍ എല്ലാ ആഘോഷങ്ങളും അംഗന്‍വാടി കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുമായിരുന്നു. ഞങ്ങളോട് ചെയ്തത് തെറ്റാണ്- അദ്ദേഹം പറഞ്ഞു.
Keywords: News, Karnataka, Mangalore, Court, Building Collapse, Police, Stay order, Complaint, prayer center, Despite stay order from court, prayer center allegedly demolished in Mangaluru.
< !- START disable copy paste -->