Follow KVARTHA on Google news Follow Us!
ad

ഹിജാബ് ധരിച്ച് വോട് ചെയ്യാനെത്തി സ്ത്രീ; ബൂത് വിടാന്‍ ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ശല്യപ്പെടുത്തിയതായി പരാതി; വീഡിയോ പുറത്ത്

BJP poll worker hassles hijab-clad woman in Tamil Nadu's Madurai, asked to leave booth, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 19.02.2022) തമിഴ്നാടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ഹിജാബ് ധരിച്ച മുസ്ലീം സ്ത്രീ വോട് ചെയ്യാനെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകന്‍ ശല്യപ്പെടുത്തിയതായി പരാതി. പിന്നീട് പൊലീസും മറ്റ് രാഷ്ട്രീയ പാര്‍ടികളുടെ അംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന് സ്ത്രീ വോട് ചെയ്തു. ശനിയാഴ്ച രാവിലെ മധുരയിലാണ് സംഭവം നടന്നത്.
                     
News, Chennai, Controversy, Top-Headlines, Tamilnadu, Worker, Hijab, Woman, Complaint, BJP poll worker hassles hijab-clad woman in Tamil Nadu's Madurai, asked to leave booth.

അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ ഹിജാബിനെച്ചൊല്ലി വിവാദങ്ങളുയരുന്നതിന് ഇടെയാണ് തമിഴ്‌നാട്ടില്‍ ഇത്തരത്തിലൊരു വീഴ്ചയുണ്ടായത്. ഹിജാബ് ധരിച്ച വനിതാ വോടര്‍ മുറിയില്‍ പ്രവേശിച്ചതിന് ശേഷം മധുര ജില്ലയിലെ ബിജെപിയുടെ പോളിംഗ് ബൂത് കമിറ്റി അംഗം ഉച്ചത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കിട്ട ഒരു വീഡിയോയില്‍ കാണാം.

സ്ത്രീയോട് ഹിജാബ് അഴിക്കാന്‍ ആവശ്യപെട്ടതായാണ് റിപോര്‍ട്. തുടര്‍ന്ന്, പൊലീസുകാരും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) അംഗങ്ങളും ഇടപെട്ട് യുവതിയെ കൊണ്ട് വോട് ചെയ്യിച്ചു. ബിജെപി അംഗത്തോട് ബൂതിന് പുറത്തുപോകാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു.

'ബിജെപി എപ്പോഴും ഇത് ചെയ്യുന്നുണ്ട്. ഞങ്ങള്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. ആരെ തെരഞ്ഞെടുക്കണമെന്നും ആരെ തിരസ്‌കരിക്കണമെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. അവര്‍ ഒരിക്കലും ഇത് അംഗീകരിക്കില്ല.'- സംഭവത്തെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
21 കോര്‍പാറേഷനുകള്‍, 138 മുനിസിപാലിറ്റികള്‍, 490 ടൗണ്‍ പഞ്ചായതുകള്‍ എന്നിവിടങ്ങളിലെ 12,607 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കുന്നത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ്നാട്ടിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്. കനത്ത പൊലീസ് സുരക്ഷയ്ക്ക് പുറമെ വെബ് സ്ട്രീമിംഗ് ഉള്‍പെടെയുള്ള അധിക നിരീക്ഷണ സംവിധാനങ്ങളും സിസിടിവി ക്യാമറകളും എല്ലാ സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഒരുലക്ഷത്തോളം പൊലീസുകാരെയാണ് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിച്ചിരിക്കുന്നത്.

Keywords: News, Chennai, Controversy, Top-Headlines, Tamilnadu, Worker, Hijab, Woman, Complaint, BJP poll worker hassles hijab-clad woman in Tamil Nadu's Madurai, asked to leave booth.
< !- START disable copy paste -->

Post a Comment