Follow KVARTHA on Google news Follow Us!
ad

'അവസരം മുതലാക്കി തട്ടിപ്പ്'; പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെന്ന് അവകാശവാദം; യുക്രൈനില്‍ കുടുങ്ങിയ വിദ്യാർഥിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി 42,000 രൂപ തട്ടിയെടുത്തതായി പരാതി

Bhopal: Man poses as PMO staff, dupes mother of MP student stuck in Ukraine of Rs 42K#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാല്‍ (മധ്യപ്രദേശ്): (www.kvartha.com 26.02.2022) പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന, യുക്രൈനില്‍ കുടുങ്ങിയ വിദ്യാർഥിയുടെ അമ്മയെ കബളിപ്പിച്ച് 42,000 രൂപ തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലാണ് സംഭവം നടന്നത്. മകളെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഓണ്‍ലൈനായി പണം അടച്ചിട്ടും ടികറ്റ് ലഭിച്ചിട്ടില്ലെന്നും അമ്മ പറയുന്നു.

News, Top-Headlines, Ukraine, Russia, war, attack, Fraud, Prime Minister, Office, Complaint, FIR, Police, Student, Bhopal: Man poses as PMO staff, dupes mother of MP student stuck in Ukraine of Rs 42K.


പ്രിന്‍സ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് പണം തട്ടിയെടുത്തതെന്ന് വിദിഷ സ്വദേശിയായ വൈശാലി വില്‍സണ്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാല്‍ പ്രിന്‍സിനെതിരെ എഫ്ഐആര്‍ രെ ജിസ്റ്റര്‍ ചെയ്യുമെന്നും എസ്‌ ഐ ശിവേന്ദ്ര പഥക് പറഞ്ഞു.

വ്യോമയാന മന്ത്രിയുടെയും കുട്ടികളുടെ അവകാശ സംരക്ഷണ കമീഷന്റെയും ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പ്രിന്‍സുമായി സംസാരിച്ചു. ടികറ്റ് സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നീട് അയാളെ വിളിച്ചെങ്കിലും ഫോണ്‍ നമ്പര്‍ സ്വിച് ഓഫ് ആയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചതെന്ന് വൈശാലി പറയുന്നു. യുക്രൈനിലുള്ള് എന്റെ മകളെയും അവളുടെ സുഹൃത്തിന്റെയും വിമാന ടികറ്റ് ബുക് ചെയ്യാന്‍ 42,000 രൂപ നല്‍കാന്‍ പ്രിന്‍സ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാന്‍ ബുധനാഴ്ച പണം ട്രാന്‍സ്ഫര്‍ ചെയ്തു- വൈശാലി വ്യക്തമാക്കി.

ബുധനാഴ്ച വൈകീട്ട് നാലിന് ടികറ്റ് അയക്കുമെന്ന് പ്രിന്‍സ് നേരത്തെ പറഞ്ഞിരുന്നതായി വൈശാലി പറയുന്നു. പിന്നീട് സമയം മാറ്റിക്കൊണ്ടേയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ടികറ്റ് ലഭിക്കുമെന്നാണ് അവസാനം പറഞ്ഞത്. രണ്ട് അകൗണ്ടുകളിലായി പ്രിന്‍സ് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ടികറ്റ് നല്‍കിയിട്ടില്ല- വൈശാലി കൂട്ടിച്ചേർത്തു.

ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുങ്കോയുമായി ചര്‍ച നടത്തിയെന്നും വൈശാലി പറയുന്നു. പ്രിന്‍സിന്റെ വിശദാംശങ്ങള്‍ പിഎംഒയില്‍ നിന്ന് ലഭിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓഫീസ് പറയുന്നത് അങ്ങനെയൊരു ജീവനക്കാരനില്ലെന്നാണെന്ന് പ്രിയങ്ക് പറഞ്ഞു.

യുക്രൈനില്‍ കുടുങ്ങിയ മകളെ സഹായിക്കാന്‍ വൈശാലി വില്‍സണ്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈനില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു, മകള്‍ സൃഷ്ടി വില്‍സണ്‍ യുക്രൈനില്‍ അഞ്ചാം സെമസ്റ്റര്‍ എംബിബിഎസ് വിദ്യാർഥിനിയാണ്, വൈശാലി വിദിഷയിലെ ഒരു ബ്ലഡ് ബാങ്കില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു.

Keywords: News, Top-Headlines, Ukraine, Russia, war, attack, Fraud, Prime Minister, Office, Complaint, FIR, Police, Student, Bhopal: Man poses as PMO staff, dupes mother of MP student stuck in Ukraine of Rs 42K.

Post a Comment