Follow KVARTHA on Google news Follow Us!
ad

മകന്റെ ലിവ് ഇന്‍ പാര്‍ട്ണറെ ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അക്രമി അറസ്റ്റില്‍; പിതാവിന്റെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Local News,Conspiracy,Police,Arrested,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com 22.02.2022) മകന്റെ ലിവ് ഇന്‍ പാര്‍ട്ണറെ ഒഴിവാക്കാന്‍ പിതാവ് അക്രമിയുമായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ അക്രമി അറസ്റ്റില്‍. യുവതിയുടെ സ്വകാര്യ ഫോടോകള്‍ അക്രമി അവളുടെ പിതാവിന് അയച്ചുകൊടുത്തതിനാണ് ഇയാള്‍ അറസ്റ്റിലായത്.

കേസില്‍ പിതാവിന്റെ പങ്ക് അന്വേഷിക്കുമെന്നും മകനെയും കാമുകിയെയും അകറ്റാന്‍ അക്രമിയായ നന്ദീഷിന് പണം നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പിതാവിനെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Bengaluru: Father conspires with rowdy-sheeter to get rid of son's live-in partner, accused arrested, Bangalore, News, Local News, Conspiracy, Police, Arrested, National

ബെന്‍ഗ്ലൂര്‍ സൗത് ഈസ്റ്റ് സൈബര്‍ ഇകണോമിക് ആന്‍ഡ് നാര്‍കോടിക്‌സ് ക്രൈം പൊലീസ് എച് എസ് ആര്‍ ലേ ഔടില്‍ താമസിക്കുന്ന നന്ദീഷിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ മകനില്‍ നിന്ന് വേര്‍പെടുത്താന്‍ അവന്റെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് നന്ദീഷ് സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

25 കാരിയായ യുവതി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കംപ്യൂടര്‍ കോഴ്‌സ് പഠിക്കുന്നതിനായി അയല്‍സംസ്ഥാനത്ത് നിന്ന് ബെന്‍ഗ്ലൂറിലെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. അവള്‍ നിശ്ചല്‍ (യഥാര്‍ഥ പേരല്ല) എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. കുറച്ചുകാലത്തിനുശേഷം, ഇരുവരും നിശ്ചലിന്റെ വസതിയില്‍ താമസിക്കാന്‍ തുടങ്ങി, അവിടെ അവന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. അവര്‍ മകന്റെ ബന്ധത്തെ എതിര്‍ത്തു.

ഇതിനിടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ എങ്ങനെയോ ചോര്‍ന്നു. നിശ്ചലിന്റെ പിതാവ് അക്രമി നന്ദീഷുമായി ബന്ധപ്പെടുകയും ഈ ഫോടോകള്‍ നല്‍കുകയും എങ്ങനെയെങ്കിലും യുവതിയെ മകനില്‍ നിന്ന് വേര്‍പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ നന്ദീഷ് അവളുടെ പിതാവിനും കാമുകന്‍ നിശ്ചലിനും കൈമാറിയതായി റിപോര്‍ടുകള്‍ പറയുന്നു. മാത്രമല്ല, അയാള്‍ ആ സ്ത്രീയെ കാണുകയും അക്രമി ആണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. യുവതി നഗരം വിട്ടില്ലെങ്കില്‍ അവളുടെ സ്വകാര്യ ഫോടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നന്ദീഷ് തന്റെ ഫോടോകള്‍ പിതാവിനോടും നിശ്ചലിനോടും പങ്കിട്ടുവെന്നറിഞ്ഞ്, ഇരയായ പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കി. നന്ദീഷിനെതിരെ സൈബര്‍ ക്രൈം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് ഫെബ്രുവരി 19 ന് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, ആക്രമണം എന്നിവ ഉള്‍പെടെ ആറ് കേസുകളിലെ പ്രതിയാണ് നന്ദീഷ്.

Keywords: Bengaluru: Father conspires with rowdy-sheeter to get rid of son's live-in partner, accused arrested, Bangalore, News, Local News, Conspiracy, Police, Arrested, National.

Post a Comment