Follow KVARTHA on Google news Follow Us!
ad

ബീജിംഗ് ശീതകാല ഒളിംപിക്സ് വിഷയത്തിൽ ചൈനയുമായുള്ള നയതന്ത്ര ബഹിഷ്‌കരണം; ഇന്‍ഡ്യയെ അഭിനന്ദിച്ച് യു എസ്; ചൈനയുടെ നടപടി ലജ്ജാകരമെന്നും വിമര്‍ശനം

Beijing Olympics diplomatic boycott, US praises India, criticizes US-China move as shameful #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടണ്‍: (www.kvartha.com 04.02.2022) 2020-ല്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്‍ഡ്യന്‍ സൈനികരെ ആക്രമിച്ച സൈനിക കമാന്‍ഡിന്റെ ഭാഗമായിരുന്ന സൈനികനെ ശീതകാല ഒളിംപിക്‌സിന്റെ ദീപശിഖാ വാഹകനായി ചൈന തെരഞ്ഞെടുത്തതിന് പിന്നാലെ, നയതന്ത്ര ബഹിഷ്‌കരണത്തിന് തീരുമാനമെടുത്ത ഇന്‍ഡ്യയെ അമേരികയിലെ നിയമനിര്‍മാതാക്കള്‍ (സെനറ്റ് അംഗങ്ങള്‍) അഭിനന്ദിച്ചു.

International, Washington, America, News, Top-Headlines, China, Olympics, Beijing, India, Soldiers, Attack, Commando, US, Beijing Olympics diplomatic boycott, US praises India, criticizes US-China move as shameful

യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമിറ്റിയിലെ റാങ്കിംഗ് അംഗമായ ജിം റിഷ്, ചൈനീസ് സൈനികനെ ദീപശിഖാ വാഹകനായി തെരഞ്ഞെടുത്ത ചൈനയുടെ തീരുമാനത്തെ 'ലജ്ജാകരമെന്ന്' വിശേഷിപ്പിച്ചു. ഇന്‍ഡ്യയുടെ പരമാധികാരത്തിന് അമേരിക പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'2020-ല്‍ ഇന്‍ഡ്യയെ ആക്രമിക്കുകയും ഉയ്ഗൂറുകള്‍ക്കെതിരെ വംശഹത്യ നടപ്പാക്കുകയും ചെയ്ത കമാന്‍ഡിന്റെ ഭാഗമായ സൈനികനെ ബെയ്ജിംഗ് 2022 ഒളിംപിക്സിന്റെ ദീപശിഖാ വാഹകരില്‍ ഒരാളായി തെരഞ്ഞെടുത്തത് ലജ്ജാകരമാണ്. ഉയ്ഗൂറുകളുടെ സ്വാതന്ത്ര്യത്തെയും ഇന്‍ഡ്യയുടെ പരമാധികാരത്തെയും യു എസ് പിന്തുണയ്ക്കും' - റിഷ് ട്വീറ്റ് ചെയ്തു.

കമാന്‍ഡറെ ആദരിച്ച ചൈനീസ് നടപടി ഖേദകരമാണെന്ന് വിശേഷിപ്പിച്ച ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ബീജിംഗ് 2022 വിന്റര്‍ ഒളിംപിക്സിന്റെ ഉദ്ഘാടന-സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബീജിംഗ് എംബസിയിലെ ഇന്‍ഡ്യയുടെ ചാര്‍ജ് ഡി അഫയേഴ്സ് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെഗാ കായികമേളയുടെ രണ്ട് ചടങ്ങുകളും ദൂരദര്‍ശന്‍ സ്പോര്‍ട്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി പറഞ്ഞു.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങില്‍ പ്രതിഷേധിച്ച് അമേരികയും യുകെയും കാനഡയും ഓസ്ട്രേലിയയും ബീജിംഗ് ഒളിംപിക്സ് നയതന്ത്ര ബഹിഷ്‌കരണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒളിംപിക്സിനെ ഒരു രാഷ്ട്രീയ വിജയത്തിന്റെ മടിത്തട്ടാക്കി മാറ്റാനുള്ള ശ്രമത്തെ നിരാകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കൊപ്പവും അമേരിക നിലകൊള്ളുമെന്നും നയതന്ത്ര ബഹിഷ്‌കരണത്തില്‍ പങ്കെടുത്തതിന് ഇന്‍ഡ്യയെ അഭിനന്ദിച്ച് യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമിറ്റി ചെയര്‍മാന്‍ ബോബ് മെനെന്‍ഡസ് പറഞ്ഞു.

Keywords: International, Washington, America, News, Top-Headlines, China, Olympics, Beijing, India, Soldiers, Attack, Commando, US, Beijing Olympics diplomatic boycott, US praises India, criticizes US-China move as shameful.


< !- START disable copy paste -->

Post a Comment