കൈവ്: (www.kvartha.com 26.02.2022) റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ സൈനികരാണോ സാധാരണക്കാരാണോ ഉൾപെട്ടിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമല്ല.
വ്യാഴാഴ്ച ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച കീവിലെ തെരുവുകളിൽ പോരാട്ടം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. നഗരത്തിൽ ഒറ്റരാത്രികൊണ്ട് ഷെലാക്രമണത്തിലും പോരാട്ടത്തിലും രണ്ട് കുട്ടികൾ ഉൾപെടെ 35 പേർക്ക് പരിക്കേറ്റതായി നഗരത്തിലെ മേയറെ ഉദ്ധരിച്ച് ദി ഗാർഡിയൻ നേരത്തെ റിപോർട് ചെയ്തിരുന്നു.
അതേസമയം, റഷ്യൻ സൈന്യം മൂന്നാം ദിവസമായ ശനിയാഴ്ചയും പീരങ്കികളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് തലസ്ഥാനമായ കൈവ് ഉൾപെടെയുള്ള യുക്രേനിയൻ നഗരങ്ങളിൽ ആക്രമണം തുടരുകയാണ്. അതിനിടെ തെക്ക് ഭാഗത്തുള്ള യുക്രേനിയൻ നഗരമായ മെലിറ്റോപോളിൽ റഷ്യൻ സായുധ സേന പൂർണ നിയന്ത്രണം സ്ഥാപിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് ശനിയാഴ്ച പറഞ്ഞു.
എന്നാൽ , ബ്രിടീഷ് സായുധ സേന മന്ത്രി ജെയിംസ് ഹീപി, റഷ്യയുടെ അവകാശവാദങ്ങൾ നിഷേധിക്കുകയും റഷ്യൻ സൈന്യം മെലിറ്റോപോൾ പിടിച്ചടക്കിയിട്ടില്ലെന്നും പറഞ്ഞു. മെലിറ്റോപോളിന്റെ സ്ഥിതിഗതികളെ കുറിച്ച് യുക്രേനിയൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
Keywords: 198 killed, over 1,000 injured in Russian invasion: Ukraine Minister, International, Ukraine, News, Top-Headlines, Russia, Injured, Dead, Killed, Health Minister, Britain, Military, War update.
< !- START disable copy paste -->
റഷ്യൻ അധിനിവേശത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ; 1,000-ത്തിലധികം പേർക്ക് പരിക്ക്; ഇരയായി കുട്ടികളും; മെലിറ്റോപോൾ പിടിച്ചടക്കിയതായി റഷ്യ; തള്ളി ബ്രിടൻ
198 killed, over 1,000 injured in Russian invasion: Ukraine Minister
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ലോകവാർത്തകൾ