Follow KVARTHA on Google news Follow Us!
ad

കുഴഞ്ഞുവീണ നായയ്ക്ക് സിപിആര്‍ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവാവ്; അഭിനന്ദനങ്ങളും സ്നേഹവും കൊണ്ട് മൂടി സോഷ്യൽ മീഡിയ

Young man brings CPR to life with distraught dog #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാലിഫോർണിയ: (www.kvartha.com 31.01.2022) ലോസ് ഏൻജെൽസിലെ ഒരു പാർകിന് പുറത്ത് കുഴഞ്ഞുവീണ നായയ്ക്ക് സിപിആര്‍ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവാവ്. ജയ് എന്ന യുവാവാണ് നന്മ കാണിച്ചത്. അദ്ദേഹത്തെ അഭിനന്ദനങ്ങളും സ്നേഹവും കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങൾ.

  
Young man brings CPR to life with distraught dog, International, News, Top-Headlines, Social Media, Man, Dog, Help, California

ഒരു കാഴ്ചക്കാരൻ റെകോർഡുചെയ്‌ത 46 സെകൻഡ് ദൈർഘ്യമുള്ള ക്ലിപിൽ, നായ ശ്വസിക്കുന്നില്ലെന്ന് ശ്രദ്ധിച്ച ജയ് സിപിആര്‍ കൊടുക്കുന്നത് കാണാം. കുറച്ച് സമയത്തെ പരിശ്രമത്തിന് ശേഷം നായ പിടയുന്നതും അനങ്ങുന്നതും വൈകാതെ എഴുന്നേല്‍ക്കുന്നതും വിഡിയോയിൽ കാണാം. ഹൃദയം നിറയ്ക്കുന്ന ഈ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

ജയ് നടക്കാൻ ഇറങ്ങിയപ്പോഴാണ് നായ നടപ്പാതയിൽ വീണുകിടക്കുന്നത് ശ്രദ്ധിച്ചത്. ഓടിയെത്തി സിപിആർ നൽകി നായയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. 'ബെസ്റ്റ് ഫെച് ഡോഗ് ഡാഡ്' എന്ന തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ജയ് ഇപ്പോൾ വൈറലായ വിഡിയോ പങ്കിട്ടിട്ടുണ്ട്. 'മനുഷ്യത്വം' എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

Keywords: Young man brings CPR to life with distraught dog, International, News, Top-Headlines, Social Media, Man, Dog, Help, California.< !- START disable copy paste -->

Post a Comment