Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് നടത്തിയതെന്ന് കരുതുന്ന ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു; 10 വയസുകാരി മകള്‍ ഗുരുതരാവസ്ഥയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Wayanadu,News,Local News,Dead,hospital,Treatment,Kerala,Obituary,
അമ്പലവയല്‍: (www.kvartha.com 22.01.2022) വയനാട് അമ്പലവയലില്‍ ഭര്‍ത്താവ് നടത്തിയതെന്ന് കരുതുന്ന ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ഇവരുടെ 10 വയസുകാരി മകള്‍ അളകനന്ദ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 15-നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ (38) ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ബൈകില്‍ കടന്നുകളഞ്ഞ ഇയാളെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്തായി തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലിജിതയും ഭര്‍ത്താവ് സനലും അകന്നു കഴിയുകയായിരുന്നു.

 
Woman injured in acid attack dies, daughter in serious condition, Wayanadu, News, Local News, Dead, Hospital, Treatment, Kerala, Obituary


ഇതിനിടെ ജനുവരി 14 ന് വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ജനുവരി 15 ന് ശനിയാഴ്ച രാവിലെ ലിജിത ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.

Keywords: Woman injured in acid attack dies, daughter in serious condition, Wayanadu, News, Local News, Dead, Hospital, Treatment, Kerala, Obituary.

إرسال تعليق