Follow KVARTHA on Google news Follow Us!
ad
Posts

2022 ൽ സ്വർണ വില ആഗോള തലത്തിൽ കുറയുമോ കൂടുമോ?

Will gold prices fall or increase globally in 2022?2022 ൽ സ്വർണ വില ആഗോള തലത്തിൽ കുറയുമോ കൂടുമോ? സാംസ്കാരികം,
അഡ്വ. എസ് അബ്ദുൽ നാസർ

(www.kvartha.com 28.01.2022) സ്വർണ വില കൂടുമോ കുറയുമോ എന്നതിനെക്കാൾ അടിസ്ഥാനപരമായ പ്രൈസ് മെക്കാനിസവും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളും മാർക്കറ്റിൻ്റെ ലെവൽസും പഠിച്ചിരിക്കുക എന്നതാണ്. ചില ലെവൽസ് മാറിയാൽ ചില ഫണ്ടമെൻ്റൽസ് മാറും, ചില ഫണ്ടമെൻറൽസ് മാറിയാൽ ചില ലെവൽസും. അത് മാർക്കറ്റിനെ നല്ല ഉയർച്ചയിലേക്ക് അല്ലെങ്കിൽ താഴ്ച്ചയിൽ എത്തിക്കാം.
  
https://www.facebook.com/kasargodvartha/posts/4854754651275129



വില ഉയരാനുള്ള സാധ്യതകൾ .

1. ഉയർന്ന പണപ്പെരുപ്പം: സ്വർണ്ണം പണപ്പെരുപ്പത്തിന് എതിരെ ഒരു സ്വഭാവിക ഹെഡ്ജ് (Natural Hedge) ആണ്. പണപ്പെരുപ്പം എത്രമാത്രം കൂടുന്നോ അത്രമാത്രം സ്വർണ്ണ വില ഉയരും. അമേരിക്കയിൽ പണപ്പെരുപ്പം 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ്, നിലവിൽ ഏകദേശം ഏഴ് ശതമാനത്തോളം. ഇത് അതിജീവിക്കണമെങ്കിൽ കേന്ദ്ര ബാങ്കുകൾക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും സ്വർണ്ണ നിക്ഷേപം കൂട്ടിയേ തീരൂ.

2. ആഗോളതലത്തിൽ സ്‌റ്റോക്ക് മാർക്കറ്റും അനുബന്ധ നിക്ഷേപക ഉത്പ്പന്നങ്ങളും ഏറ്റവും ഉയർന്ന നിലയിലാണ്. സ്വർണ്ണം നിലവിൽ ഒരു ശക്തമായ തിരുത്തൽ കഴിഞ്ഞു. നിലവിൽ ഉയർന്ന് നിൽക്കുന്ന ഒരു നിക്ഷേപ ഉത്പ്പന്നത്തെക്കാൾ താത്പര്യം കുറഞ്ഞ് നിൽക്കുന്ന സ്വർണ്ണത്തിൽ ഉണ്ടാകാം. സ്റ്റോക്ക് മാർക്കറ്റിൽ അടക്കം ഒരു തിരുത്തൽ വന്നാൽ ഗോൾഡ് നല്ല രീതിയിൽ കയറാം. 1280 ഡോളറിൽ നിന്നും 2080 ഡോളർ വരെ ഉയർന്ന സ്വർണ്ണം 50 ശതമാനം തിരുത്തൽ വന്ന് 1680 ഡോളർ വരെ കുറഞ്ഞ് 1840 ഡോളറിലാണ് നിലവിൽ. 10 അല്ലെങ്കിൽ 20 വർഷമെടുത്താൽ സ്വർണ്ണ വില അന്താരാഷ്ട്ര തലത്തിൽ ഉയർച്ച വളരെ കുറവ് മാത്രം. കറൻസി ദുർബ്ബലമായതുകൊണ്ട് മാത്രമാണ് പല രാജ്യത്തും വില ഉയർന്ന് നിൽക്കുന്നത്.

3 .സുരക്ഷിത നിക്ഷേപം (Safe Haven Appeal )

കഴിഞ്ഞ 10 അല്ലെങ്കിൽ 20 വർഷമെടുത്താൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ഏറ്റവും പ്രധാന്യമുള്ള വർഷങ്ങാണ് നിലവിൽ വരുന്നത്. അന്തർദേശീയ സംഘർഷങ്ങളും രാജ്യങ്ങൾ തമ്മിൽ ഉള്ള യുദ്ധസമാന സാഹചര്യങ്ങളും കൊറോണ വരുത്തിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥകളും സ്വർണ്ണ വിലയെ ഉയർത്താം.

4. യഥാർഥ റിട്ടേൺ ( Real Rate of return )

സ്വർണ്ണ വില നിശ്ചിയിക്കുന്ന ഘടകങ്ങളാണ് ബോണ്ട് വരുമാനം, പലിശ നിരക്ക്, സ്റ്റോക്ക് മാർക്കറ്റ് മുതലായവ. പണപ്പെരുപ്പം ഇത്രയും കൂടി നിൽക്കുന്ന സമയത്ത് യഥാർഥ റിട്ടേൺ നിരക്കുകൾ വളരെ കുറവായിരിക്കും.

5. യു.എസ് ഡോളർ .

ഡോളറും ഗോൾഡും വിപരീത ദിശയയിലാണ് (Inverse). ഡോളർ ദുർബ്ബലമാകുക ആണ് എങ്കിൽ സ്വർണ്ണ വില നല്ല രീതിയിൽ ഉയരാം. ഡോളർ ശക്തി പ്രാപിക്കുകയാണ് എങ്കിൽ സ്വർണ്ണവില കുറയാം. ആഗോള കറൻസി എന്ന നിലയിൽ സ്വർണ്ണത്തിന് ഏറ്റവും പ്രാധാന്യമുള്ള കാലഘട്ടമാണ് നിലവിൽ .

6. ഡിമാൻഡ് & വിതരണം(Demad & Supply )

കൊറോണയും അതുമായുണ്ടായ ഉത്പ്പാദന തടസങ്ങളും മിക്ക മെറ്റൽസിൻ്റെയുടെ ഡിമാൻറിലും വിതരണത്തിലും തടസ്സങ്ങൾ വരുത്തിയിട്ടുണ്ട്.

സ്വർണ്ണവില കുറയാനുള്ള സാധ്യതകൾ ?

കൊറോണയെ നേരിടാൻ ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറക്കുന്നതടക്കമുള്ള പല ഉത്തേജക നടപടികളും എടുത്തിരുന്നു അമേരിക്ക പലിശ നിരക്ക് പലഘട്ടങ്ങളിലായി 2.5 % ൽ നിന്നും 0.25% ലേക്ക് കുറച്ചു. അതുപോലെ ബോണ്ട് വാങ്ങൽ അത് പണപ്പെരുപ്പത്തെ 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചു. ഇതിനെ നിയന്ത്രിക്കണമെങ്കിൽ കേന്ദ്ര ബാങ്കുകളെ സംബന്ധിച്ച് പലിശനിരക്ക് കൂട്ടുകയും (Fed Rate Hike), ബോണ്ട് വാങ്ങൽ (Bond tapering) കുറക്കുകയും മറ്റ് മോണിറ്ററി പോളിസികൾ കർശനമാക്കുകയും ( Tightining of Monetary Policy) ചെയ്തേ പറ്റു. അത് സ്വർണ്ണ വിലയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ഉയർത്തിയേക്കാം.

ഏതെങ്കിലും കേന്ദ്ര ബാങ്കുകളൊ നിക്ഷേപ സ്ഥാപനങ്ങളൊ വിൽപ്പനക്കാരായാൽ വളരെ ലിക്യുഡിറ്റി കുറഞ്ഞ സ്വർണ്ണം ആഗോളതലത്തിൽ കുറയാം. കൊറോണയും, ടെക്നോളജിയും മറ്റും ആഗോള നിക്ഷേപക താത്പര്യത്തിൽ വരുത്തിയ വിത്യസം ചെറിയ അളവിലെങ്കിലും സ്വർണ്ണത്തിന് വെല്ലുവിളിയാകാം.

Major Levels
Resistance : 1880-1940 - 2160
Support. : 1750 - 1680 - 1530


(ലേഖകൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവെർ മെർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആൻഡ് ജ്വലെറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമാണ്)

Keywords: Article, Gold, Gold Price, Will gold prices fall or increase globally in 2022?

Post a Comment