Follow KVARTHA on Google news Follow Us!
ad

ദേശീയഗാനത്തിനിടെ 'ച്യൂയിംഗ് ഗം' ചവച്ച വിരാട് കോഹ്ലിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്കാല

Virat Kohli Slammed By Netizens For Chewing Gum During National Anthem #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കേപ്‌ടൗൺ: (www.kvartha.com 24.01.2022) ന്യൂസിലാന്‍ഡ്സില്‍ ഞായറാഴ്ച നടന്ന മൂന്നാം ഏകദിനത്തിന് മുന്നോടിയായി ദേശീയഗാനം ആലപിച്ചപ്പോള്‍ ച്യൂയിംഗ് ഗം ചവച്ച മുൻ ഇൻഡ്യൻ നായകന്‍ വിരാട് കോഹ്ലിക്കെതിരെ സാമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയർന്നു. ദക്ഷിണാഫ്രികയ്‌ക്കെതിരായ ഇൻഡ്യയുടെ പരമ്പര തോറ്റതിനെ തുടര്‍ന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച കോഹ്ലി, മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്നതിനിടെയാണ് ച്യൂയിംഗ് ഗം ചവച്ചത്.

 



ഇത് കണ്ട ആരാധകര്‍ കോഹ്ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. യുവ ക്രികെറ്റ് താരങ്ങള്‍ കോഹ്ലിയെ റോള്‍മോഡലായാണ് കാണുന്നത്. അതിനാല്‍ കോഹ്ലി ചെയ്തത് ശരിയായില്ലെന്നാണ് ആക്ഷേപം. 
മത്സരങ്ങള്‍ തുടര്‍ചയായി തോറ്റതോടെ വിമര്‍ശനങ്ങള്‍ ശക്തമായി. അതോടെയാണ് കോഹ്ലി നായകസ്ഥാനം ഉപേക്ഷിച്ചത്. പുതിയ ക്യാപ്റ്റൻ കെ എല്‍ രാഹുലിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നായകനായതോടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്‌ട്രൈക് റേറ്റ് കുറഞ്ഞെന്നാണ് പ്രധാന ആക്ഷേപം. കോഹ്ലി ഇക്കാര്യത്തില്‍ മെച്ചമായിരുന്നെന്ന് മുന്‍ ഇന്‍ഡ്യന്‍ താരം സഞ്ജയ് മഞ്ചരേകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉയരാന്‍ രാഹുലിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


Keywords:  Virat Kohli Slammed By Netizens For Chewing Gum During National Anthem, International, News, Top-Headlines, Virat Kohli, Social Media, New Zealand, India, South Africa, Fans, National anthem, Cape town.< !- START disable copy paste -->

Post a Comment