വിവാഹത്തിന് മുമ്പ് അണിഞ്ഞൊരുങ്ങി ബുള്ളെറ്റ് ഓടിക്കുന്ന വധു; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡെല്‍ഹി: (www.kvartha.com 21.01.2022) നാണംകുണുങ്ങിയും നമ്രമുഖിയായും കല്യാണ പന്തലിലെത്തുന്ന വധുവിന്റെ കാലം കഴിഞ്ഞു. വിവാഹത്തിന് മുമ്പ് അണിഞ്ഞൊരുങ്ങി ബുള്ളെറ്റ് ഓടിക്കുന്ന വധുവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

New Delhi, News, National, Social Media, Marriage, Bride, Bullet, Video, Viral Video: Bride Drives Bullet Before Wedding, Her Swag Impresses The Internet.

ചുവന്ന ലെഹംഗയും ആഭരണങ്ങളും ധരിച്ച വധു റോഡിലൂടെ ബുള്ളെറ്റ് പായിക്കുന്നത് വീഡിയോയില്‍ കാണാം. വധുവിനെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഇഷ്ടമായി. വിറ്റിബവെഡിംഗ് എന്ന പേരിലുള്ള ഒരു അകൗണ്ടാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. ചിലര്‍ അവളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഹെല്‍മെറ്റെങ്കിലും ഉപയോഗിക്കണമായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.


ഒരു ഉപയോക്താവ് എഴുതി, ലഹംഗ ടയറില്‍ കുടുങ്ങിയാല്‍ അപകടമുണ്ടാകും. ബൈക് ഓടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ, ഭാരമേറിയ വസ്ത്രങ്ങള്‍ ധരിച്ച് ഓടിക്കുന്നത് വളരെ അപകടകരമാണ് എന്ന് മറ്റൊരാളെഴുതി. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ആളുകള്‍ ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ എന്ന് വേറൊരാള്‍ ചൂണ്ടിക്കാണിച്ചു.

Keywords: New Delhi, News, National, Social Media, Marriage, Bride, Bullet, Video, Viral Video: Bride Drives Bullet Before Wedding, Her Swag Impresses The Internet.

Post a Comment

أحدث أقدم