Follow KVARTHA on Google news Follow Us!
ad

'പ്രിന്‍സിപലുമായി എന്തിനോ വേണ്ടി വഴക്കിട്ട് അസിസ്റ്റന്റ് പ്രൊഫസര്‍; ഒടുവില്‍ മര്‍ദനവും'; എല്ലാം ഒപ്പിയെടുത്ത് സിസിടിവി; വൈറലായി വീഡിയോ; പിന്നാലെ കേസും സസ്‌പെന്‍ഷനും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Madhya pradesh,News,Suspension,Video,Social Media,attack,Allegation,National,
ഭോപാല്‍: (www.kvartha.com 19.01.2022) പ്രിന്‍സിപലുമായി എന്തിനോ വേണ്ടി വഴക്കിട്ട് അസിസ്റ്റന്റ് പ്രൊഫസര്‍, ഒടുവില്‍ മര്‍ദനവും. പിന്നാലെ കേസും സസ്‌പെന്‍ഷനും.

Video: Professor, Principal Brawl In Madhya Pradesh College, Madhya pradesh, News, Suspension, Video, Social Media, Attack, Allegation, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മധ്യപ്രദേശിലെ ഉജ്ജയിനില്‍ ജനുവരി 15-നാണ് സംഭവം. ഉജ്ജയിനിലെ ഘടിയയിലുള്ള ലേറ്റ് നാഗുലാല്‍ മാളവ്യ ഗവണ്‍മെന്റ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ബ്രഹ്മദീപ് അലുനെയാണ് പ്രധാനാധ്യാപകന്‍ ശേഖര്‍ മേടംവാറിനെ ആക്രമിച്ചത്. അധ്യാപകന്‍ പ്രിന്‍സിപലിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതേ തുടര്‍ന്ന് പ്രൊഫസര്‍കെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.

പ്രിന്‍സിപലിന്റെ മുറിയിലെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കിടുന്നത് കാണാം. ഇരുവരും പരസ്പരം തര്‍ക്കിക്കുകയും തുടര്‍ന്ന് പ്രൊഫസര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് മേശക്ക് അപ്പുറം നിന്ന പ്രിന്‍സിപലിനെ അടിക്കുന്നു. പ്രിന്‍സിപല്‍ ഒഴിഞ്ഞുമാറിയെങ്കിലും കയ്യില്‍ അടികൊള്ളുന്നു. പ്രൊഫസര്‍ പ്രിന്‍സിപലിന്റെ മേശയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് അദ്ദേഹത്തിന് നേരെ എറിയുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുവരും കൊച്ചുകുട്ടികളെ പോലെയാണ് വഴക്കിടുന്നത്.

ഭോപാലില്‍ നിന്ന് ഉജ്ജയിന്‍ കോളജിലേക്ക് സ്ഥലം മാറിയെത്തിയതാണ് അലുനെ. കോളജില്‍ വന്നതിന് ശേഷം പ്രൊഫസര്‍ ദിവസവും അഞ്ച് കിലോമീറ്റര്‍ നടക്കാന്‍ പോകുന്നുവെന്നാണ് പ്രിന്‍സിപല്‍ ആരോപിക്കുന്നത്. സ്ഥാപനത്തില്‍ ഇതിനകം ജീവനക്കാരുടെ കുറവുണ്ട്. ജനുവരി 15-ന് കോളജ് വാക്സിനേഷന്‍ കേന്ദ്രമാക്കി. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ അധ്യാപകനെ വിളിച്ചെങ്കിലും അദ്ദേഹം ദേഷ്യപ്പെടുകയും അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും പ്രിന്‍സിപല്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു. പ്രിന്‍സിപല്‍ എല്ലാ ജീവനക്കാരോടും മോശമായാണ് പെരുമാറുന്നതെന്നായിരുന്നു പ്രൊഫസറുടെ ആരോപണം. ശേഖര്‍ മേടംവാര്‍ പ്രിന്‍സിപലായ ശേഷം മൂന്ന് പേര്‍ നേരത്തെ വിരമിച്ചു. എല്ലാ ജീവനക്കാരോടും അദ്ദേഹം മോശമായി പെരുമാറി. എന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അസഭ്യം പറഞ്ഞു. ഇത് വഴക്കിന് കാരണമായെന്നും പ്രൊഫസര്‍ ആരോപിച്ചുവെന്നും പൊലീസ് പറയുന്നു. ഏതായാലും പ്രൊഫസര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Keywords: Video: Professor, Principal Brawl In Madhya Pradesh College, Madhya pradesh, News, Suspension, Video, Social Media, Attack, Allegation, National.

إرسال تعليق