Follow KVARTHA on Google news Follow Us!
ad

'ക്വാറന്റീന്‍ ക്യാംപുകളില്‍ വച്ച ഇരുമ്പുകൂട്ടില്‍ കുട്ടികളും ഗര്‍ഭിണികളും കഴിയണം'; ഭക്ഷണം വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ 2 കോടിയോളം ജനങ്ങള്‍ വീടുകള്‍ക്കുള്ളിലെന്ന് റിപോര്‍ട്; കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികളാണ് ചൈനീസ് ഭരണകൂടം നടപ്പിലാക്കുന്നതെന്ന് ആരോപണം

Video: Midnight evacuation, people forced to live in metal boxes under China's zero Covid rule#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെയ്ജിങ്: (www.kvartha.com 13.01.2022) രോഗം പകരുമെന്ന കാരണത്താല്‍ മനുഷ്യനായി പിറന്നിട്ടും ഭക്ഷണത്തിന് പോലും പുറത്തിറങ്ങാനാകാതെ കുറ്റവാളികളെ പോലെ ഇരുമ്പഴിക്കുള്ളില്‍ കഴിയേണ്ടി വരുന്നത് ഈ നൂറ്റാണ്ടില്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളാണ് ചൈനയില്‍ നിന്ന് വരുന്നത്. 

  
News, World, International, China, Beijing, COVID-19, Trending, Video, Social Media, Video: Midnight evacuation, people forced to live in metal boxes under China's zero Covid rule


കോവിഡിനെ തുടര്‍ന്ന് ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ശൈത്യകാല ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടുമുമ്പാണ് ജനങ്ങള്‍ക്ക് മേല്‍ കടുത്ത നിബന്ധനകള്‍ സര്‍കാര്‍ അടിച്ചേല്‍പിക്കുന്നത്. 

ഒരു പ്രദേശത്തെയോ അപാര്‍ട്മെന്റിലെയോ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അവിടെയുള്ള മുഴുവന്‍ പേരും ക്വാറന്റീല്‍ കഴിയണം. ഇരുമ്പുകൂട്ടില്‍ (മെറ്റല്‍ ബോക്സ്) രണ്ടാഴ്ചയോളം താമസിക്കണം. ക്വാറന്റീന്‍ ക്യാംപുകളില്‍ വച്ച ഇരുമ്പുകൂട്ടില്‍ കുട്ടികളും ഗര്‍ഭിണികളും പ്രായമേറിയവരും ഉള്‍പെടെ കഴിയണമെന്നാണ് സര്‍കാര്‍ നിബന്ധന. 

രോഗം സംശയിക്കുന്നവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. കോവിഡ് ബാധിതരെ നിര്‍ബന്ധപൂര്‍വം ബസുകളിലേക്കും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകും. ഇതിനുവേണ്ടി റോഡിന്റെ വശങ്ങളില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ച നഗരത്തില്‍ പലയിടത്തും കാണാം.

News, World, International, China, Beijing, COVID-19, Trending, Video, Social Media, Video: Midnight evacuation, people forced to live in metal boxes under China's zero Covid rule


ചൈനയില്‍ രണ്ട് കോടിയോളം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്നാണ് വിവരം. ഇവര്‍ക്ക് ഭക്ഷണമോ മറ്റു അത്യാവശ്യ സാധനങ്ങളോ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പോലും അനുമതിയില്ലെന്നുമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലോക്ഡൗണ്‍ നിബന്ധനകള്‍ മൂലം, ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാന്‍ വൈകി ഗര്‍ഭം അലസിയ സംഭവവും കഴിഞ്ഞ ദിവസം റിപോര്‍ട് ചെയ്തു. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് സര്‍കാര്‍ ഏര്‍പെടുത്തിയ പ്രതിരോധ നടപടികളുടെ ഭീകരത ദൃശ്യമാകുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈനീസ് സര്‍കാര്‍ ഏര്‍പെടുത്തിയ സീറോ കോവിഡ് നയത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Keywords: News, World, International, China, Beijing, COVID-19, Trending, Video, Social Media, Video: Midnight evacuation, people forced to live in metal boxes under China's zero Covid rule

إرسال تعليق