Follow KVARTHA on Google news Follow Us!
ad

സുപ്രധാന പ്രഖ്യാപനവുമായി യുഎഇ; 2023 പകുതി മുതൽ ബിസിനസ് ലാഭത്തിന്മേൽ 9 ശതമാനം കോർപറേറ്റ് നികുതി ഏർപെടുത്തുമെന്ന് ധനമന്ത്രാലയം

UAE will introduce a federal corporate tax on business profits, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 31.01.2022) യുഎഇ 2023 പകുതി മുതൽ ബിസിനസ് ലാഭത്തിന്മേൽ ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ഏർപെടുത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു, ബിസിനസുകൾ 2023 ജൂൺ ഒന്നിനോ അതിനു ശേഷമോ ആരംഭിക്കുന്ന അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ യുഎഇ കോർപറേറ്റ് നികുതിക്ക് വിധേയമാകും. 3,75,000 ദിർഹം വരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
                               
News, Gulf, Dubai, UAE, Top-Headlines, Business, Ministry, Tax, Profits, UAE will introduce a federal corporate tax on business profits.

ആഗോള വിപണികളുമായി അടുക്കുന്നതിനായി ഈ വർഷം വെള്ളി-ശനി വാരാന്ത്യങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറിയ യുഎഇയുടെ ഏറ്റവും പുതിയ സുപ്രധാന നീക്കമാണ് ഈ പ്രഖ്യാപനം. 2018 ജനുവരി ഒന്നിന് വാറ്റ് നിലവിൽ വന്ന് ഏകദേശം നാല് വർഷത്തിന് ശേഷമാണ് പുതിയ നികുതി വരുന്നത്.

ഇതുവരെ, യുഎഇയുടെ കോർപറേറ്റ് നികുതികൾ ബാങ്കുകൾക്കും ഇൻഷുറൻസ് കംപനികൾക്കും മാത്രമായിരുന്നു. 20 ശതമാനമാണ് ഇവർക്ക് നികുതി. എമിറേറ്റുകൾ ഇതിനകം തന്നെ എണ്ണയുടെയും വാതകത്തിന്റെയും പര്യവേക്ഷണത്തിലും ഉൽപാദനത്തിലും ഏർപെട്ടിരിക്കുന്ന സംരംഭങ്ങൾക്ക് 55 ശതമാനം വരെ നിരക്കിൽ പരിമിതമായ കോർപറേറ്റ് നികുതി ചുമത്തിയിട്ടുണ്ട്.

ഗൾഫിൽ വ്യക്തിഗത ആദായനികുതി ഇപ്പോൾ ഇല്ലെങ്കിലും, സമീപ വർഷങ്ങളിൽ പല രാജ്യങ്ങളും വ്യക്തികൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്കും വാറ്റ് ഏർപെടുത്തിയിട്ടുണ്ട്. സഊദി അറേബ്യ കഴിഞ്ഞ വർഷം നിരക്ക് 15 ശതമാനമായി വർധിപ്പിച്ചു.

'നികുതി ഇതര പരിതസ്ഥിതിയിൽ നിന്ന് യുഎഇ ക്രമേണ നികുതി പരിതസ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇത് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിന് യുഎഇ സർകാരിന് അധിക വരുമാനം നൽകും' - ഡാന്യൂബ് ഗ്രൂപ് ചെയർമാൻ റിസ്‌വാൻ സാജൻ പറഞ്ഞു.


Keywords: News, Gulf, Dubai, UAE, Top-Headlines, Business, Ministry, Tax, Profits, UAE will introduce a federal corporate tax on business profits.
< !- START disable copy paste -->

Post a Comment