Follow KVARTHA on Google news Follow Us!
ad

രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ട്വിറ്റെർ

Twitter Reacts to Rahul’s Followers Grievance Letter#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 27.01.2022) ട്വിറ്റെറിനെതിരെയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ട്വിറ്റെർ അധികൃതർ. നരേന്ദ്ര മോദി സർകാരിൽ നിന്നുള്ള സമ്മർദം കാരണം തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ട്വിറ്റെർ സിഇഒ പരാഗ് അഗർവാളിന് കഴിഞ്ഞ ഡിസംബറിൽ കത്തെഴുതിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്രനീക്കത്തിന് ട്വിറ്റെര്‍ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

  
New Delhi, India, News, Top-Headlines, Twitter, Social Media, Rahul Gandhi, Politics, Central Government, Twitter Reacts to Rahul’s Followers Grievance Letter.


തന്റെ ഫോളോവേഴ്‌സ് വർധിക്കുന്നില്ലെന്നും എന്നാൽ മറ്റ് രാഷ്ട്രീയ നേതാക്കളുടെ ഫോളോവേഴ്‌സ് സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 19.5 മില്യൻ ഫോളോവേഴ്‌സാണ് നിലവിൽ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിന്ന് നാമമാത്രമായ വർധന മാത്രമാണ് ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒരുപക്ഷേ വളരെ യാദൃശ്ചികമായിരിക്കില്ല, കൃത്യമായി ഈ മാസങ്ങളിലാണ് ഡെൽഹിയിലെ ഒരു ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുരവസ്ഥ ഞാൻ ഉന്നയിക്കുകയും കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും മറ്റ് പല മനുഷ്യാവകാശ പ്രശ്നങ്ങളിലും സർകാരിനെതിരെ പോരാടുകയും ചെയ്തത്. കുപ്രസിദ്ധമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് കർഷകർക്ക് വാഗ്‌ദാനം ചെയ്‌ത എന്റെ ഒരു വീഡിയോ സമീപകാലത്ത് ഇൻഡ്യയിലെ ഏതൊരു രാഷ്ട്രീയ നേതാവും ട്വിറ്റെറിൽ പോസ്റ്റ് ചെയ്‌ത ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകളിലൊന്നാണ്.

ന്യായമായ ഒരു കാരണവുമില്ലാതെ കുറച്ച് ദിവസത്തേക്ക് എന്റെ അകൗണ്ട് പോലും ബ്ലോക് ചെയ്തു. അതേ ആളുകളുടെ സമാന ഫോടോകൾ ട്വീറ്റ് ചെയ്‌ത സർകാർ ഉൾപെടെ നിരവധി ട്വിറ്റെർ ഹാൻഡിലുകളും ഉണ്ടായിരുന്നു. ആ അകൗണ്ടുകളൊന്നും ബ്ലോക് ചെയ്തിട്ടില്ല. എന്റെ അകൗണ്ട് ഒറ്റയടിക്ക് ടാർഗെറ്റ് ചെയ്തു. ഇൻഡ്യ എന്ന ആശയത്തിന്റെ നാശത്തിൽ ട്വിറ്റെർ ഒരു ചട്ടുകമായി മാറാൻ അനുവദിക്കരുതെന്ന് ഒരു ബില്യനിലധികം ഇൻഡ്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നു' - രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്നും ഫോളോവേഴ്​സിന്റെ എണ്ണത്തിൽ ക്രമക്കേട്​ സംഭവിച്ചിട്ടില്ലെന്നും ട്വിറ്റെർ വക്താവ് പറഞ്ഞു. 'ഫോളോവേഴ്​സിന്റെ എണ്ണം ഒരു ദൃശ്യമായ ഫീചറാണ്, കൂടാതെ നമ്പറുകൾ അർഥവത്തായതും കൃത്യവുമാണെന്ന് എല്ലാവർക്കും വിശ്വാസമുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കൃത്രിമത്വത്തോടും സ്പാമിനോടും സഹിഷ്ണുതയില്ലാത്ത സമീപനമാണ് ട്വിറ്റെറിനുള്ളത്' - വക്താവ് വ്യക്തമാക്കി. തങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിന് ദശലക്ഷക്കണക്കിന് അകൗണ്ടുകൾ നീക്കം ചെയ്തതായും ട്വിറ്റെർ കൂട്ടിച്ചേർത്തു.

Keywords: New Delhi, India, News, Top-Headlines, Twitter, Social Media, Rahul Gandhi, Politics, Central Government, Twitter Reacts to Rahul’s Followers Grievance Letter.
< !- START disable copy paste -->

Post a Comment