Follow KVARTHA on Google news Follow Us!
ad

വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ അമേരികയില്‍ പടുകൂറ്റന്‍ റാലി; ആയിരങ്ങള്‍ പങ്കെടുത്തു

Thousands rally in USA against vaccination mandate#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടണ്‍: (www.kvartha.com 24.01.2022) വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ അമേരികയില്‍ പടുകൂറ്റന്‍ പ്രതിഷേധറാലി. ആയിരക്കണക്കിന് ആളുകള്‍ ഞായറാഴ്ച വാഷിംഗ്ടണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് ജോ ബൈഡന്റെ അപലപിച്ചും 'സ്വാതന്ത്ര്യത്തിന്' ആഹ്വാനം ചെയ്തുമാണ് ഇവരെത്തിയത്. മൈ ബോഡി മൈ ചോയിസ് - എന്ന മുദ്രാവാക്യവാണ് ഇവര്‍ ഉയര്‍ത്തിയത്. വാക്സിന്റെ 'സ്വേച്ഛാധിപത്യം' എന്നും വിശേഷിപ്പിച്ചു. വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. വാക്സിന്‍ മാന്‍ഡേറ്റുകളെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത ആന്റി-വാക്സര്‍ റോബര്‍ട് എഫ് കെന്നഡി ജൂനിയര്‍ ഉള്‍പെടെ നിരവധി പേര്‍ നിയമങ്ങളെ അപലപിക്കാന്‍ വൈറ്റ് മാര്‍ബിള്‍ ലിങ്കണ്‍ മെമോറിയലിന് മുന്നിലെത്തി.

  
Washington, USA, America, News, Vaccine, COVID-19, Rally, President, Protesters, Protest, Thousands rally in USA against vaccination mandate.



കോവിഡ് യു എസില്‍ 70 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 8,65,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതം രണ്ട് വര്‍ഷമായി പ്രതിസന്ധിയിലാവുകയും ചെയ്തു. വാക്‌സിന്‍ നിര്‍ബന്ധിതമാക്കിയ ശേഷവും നിയന്ത്രണങ്ങള്‍ തുടരുന്നു. ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഉത്തരവുകളും സ്വാതന്ത്ര്യവും എണ്ണയും വെള്ളവും ഒരിക്കലും കൂടിച്ചേരില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ശ്വസിക്കുക, ദൈവത്തെ ശ്വസിക്കുക, ഭയം പുറന്തള്ളുക എന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരിലൊരാള്‍ പറഞ്ഞത് വലിയ കയ്യടിയോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. 'ഞാന്‍ വാക്സിന്‍ വിരുദ്ധനല്ല, പക്ഷേ ഈ വാക്സിന്‍ വിരുദ്ധനാണ്', വിര്‍ജീനിയയില്‍ നിന്നുള്ള 61 കാരിയായ ഫിസിയോ തെറാപിസ്റ്റായ മിഷേല്‍ പറഞ്ഞു.

ഫൈസര്‍, മോഡേണ തുടങ്ങിയ കംപനികള്‍ റെകോര്‍ഡ് സമയത്തിനുള്ളില്‍ വികസിപ്പിച്ച മെസെൻജെർ ആര്‍ എന്‍ എ സെറം വളരെ വേഗം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് വിപണിയിലെത്തിച്ചത്. വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് തനിക്ക് മതപരമായ ഇളവുണ്ടെന്ന് മിഷേല്‍ പറഞ്ഞു. എന്നാല്‍ വാഷിംഗ്ടണില്‍ ജോലിക്ക് വരുന്നതിന് എല്ലാ ആഴ്ചയും കോവിഡ് പരിശോധനയ്ക്ക് വിധേയയാകണം- മിഷേല്‍ വ്യക്തമാക്കി. 

Keywords: Washington, USA, America, News, Vaccine, COVID-19, Rally, President, Protesters, Protest, Thousands rally in USA against vaccination mandate.< !- START disable copy paste -->

Post a Comment