സ്ത്രീയെ ട്രെയിനിന് മുന്നിലേക്ക് തള്ളുന്നതിന് മുമ്പ് പ്ലാറ്റ്ഫോമിലൂടെ അസ്വസ്ഥനായി നടക്കുന്ന പുരുഷനെ ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ അടുത്തുവരുമ്പോള്‍ ഇയാള്‍ മുന്നോട്ട് ഓടുന്നതും യുവതിയെ ട്രാകിലേക്ക് തള്ളുന്നതും കാണാം. ട്രെയിന്‍ ഡ്രൈവര്‍ പെട്ടെന്ന് എമര്‍ജെന്‍സി ബ്രേക് വലിച്ചതോടെ യുവതിയെ സഹായിക്കാന്‍ പ്ലാറ്റ്ഫോമിലുള്ളവര്‍ ഓടിയെത്തി. ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടു, പക്ഷേ അപകടത്തില്‍പ്പെട്ട യുവതിയെ പോലെ തന്നെ ഞെട്ടിപ്പോയെന്ന് - ബ്രസല്‍സ് ഇന്റര്കമ്യൂനല് ട്രാന്‍സ്പോര്‍ട് കംപനിയുടെ വക്താവ് ഗൈ സാബ്ലോണ്‍ പറഞ്ഞു.
യുവതിയെയും മെട്രോ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങാനും അനുവദിച്ചു. യുവതിയെ തള്ളിയിട്ട് അക്രമി ഉടന്‍ ഓടി രക്ഷപ്പെട്ടു. താമസിയാതെ മറ്റൊരു മെട്രോ സ്റ്റേഷനില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തതായും ബ്രസല്‍സ് പബ്ലിക് പ്രോസിക്യൂടര്‍ ഓഫീസ് അറിയിച്ചു. പ്രതിയുടെ ഉദ്ദേശ്യം എന്തെന്നറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില പരിശോധിക്കാന്‍ സൈക്യാട്രിസ്റ്റിനെയും നിയോഗിച്ചിട്ടുണ്ട്.
Keywords: Europe, News, Train, Train Accident, CCTV, Women, Attack, Youth, Metro, Hospital, The young woman was pushed in front of the train; She escaped without even scratching.
< !- START disable copy paste -->