Follow KVARTHA on Google news Follow Us!
ad

കാസർകോട് ടൗണിൽ ടാങ്കർ ലോറിയിടിച്ച് ബൈക് യാത്രികൻ മരിച്ചു

Tanker lorry and bike collided; one died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kvartha.com 16.01.2022) ടൗണിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയുണ്ടായ വാഹന അപകടത്തിൽ ബൈക് യാത്രികൻ മരിച്ചു. കാസർകോട് നുള്ളിപ്പാടിയിലെ അബ്ദുൽ മജീദാണ് (42) മരിച്ചത്.
        
News, Kerala, Kasaragod, Top-Headlines, Accidental Death, Accident, Bike, Hospital, Police, Arrest, Tanker lorry and bike collided; one died.

ഇദ്ദേഹം സഞ്ചരിച്ച ബൈകിൽ പാചകവാതക ടാങ്കെർ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാങ്കെർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.


പരേതനായ നെക്കര അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ മുണ്ട്യത്തടുക്ക. മക്കൾ: മസ്ഊദ്, ഫാഹിം, അമീൻ, ആമിന.


Keywords: News, Kerala, Kasaragod, Top-Headlines, Accidental Death, Accident, Bike, Hospital, Police, Arrest, Tanker lorry and bike collided; one died.

إرسال تعليق