Follow KVARTHA on Google news Follow Us!
ad

പുതിയ മോഡെലിലെത്തി വാഹനവിപണിയിൽ തരംഗം സൃഷ്ടിച്ച കൊഡിയാകിന്റെ വില വർധിപ്പിക്കാനൊരുങ്ങി സ്‌കോഡ; ആദ്യ ബാച് 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു

Skoda Kodiaq prices to go up soon#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 19.01.2022) പ്രമുഖ കാർ നിർമാണ കംപനിയായ സ്‌കോഡ അതിന്റെ മുൻനിര എസ്‌യുവിയായ കൊഡിയാകിന്റെ 2022 പതിപ്പ് ജനുവരി 10-നാണ് ഇൻഡ്യൻ വിപണിയിൽ പുറത്തിറക്കിയത്. പരിഷ്‌കരിച്ച സ്റ്റൈലിംഗും ചില പുതിയ ഉപകരണങ്ങളുമായാണ് ഈ ഏഴ് സീറ്റർ എസ്‌യുവി പുറത്തിറങ്ങിയത്. സ്റ്റൈല്‍, സ്‌പോര്‍ട്ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് ഇൻഡ്യയിലെ എക്‌സ് ഷോറൂം വില 34.99 ലക്ഷം മുതൽ 37.49 ലക്ഷം രൂപ വരെയാണ്.

  
Mumbai, India, News, Vehicles, Auto & Vehicles, Car, Sales, Social Media, Cash, Top-Headlines, Showroom, Skoda, Skoda Kodiaq prices to go up soon.



വില പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആദ്യ ബാച് മുഴുവൻ വിറ്റുതീർത്ത് സ്കോഡ വാഹന വിപണിയെ ഞെട്ടിക്കുകയുണ്ടായി. എന്നാൽ ആദ്യ ബാച് സ്വന്തമാക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സ്കോഡ ഇൻഡ്യയുടെ സെയിൽസ് ആൻഡ് മാർകെറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് ഒരു ട്വിറ്റർ ഉപയോക്താവിന് അടുത്തിടെ നൽകിയ മറുപടിയിൽ എസ്‌യുവിയുടെ തുടർന്നുള്ള ബാചുകളുടെ വില വർധനയെക്കുറിച്ച് സൂചന നൽകി. രണ്ട് മുതൽ നാല് ശതമാനം വരെ വിലവർധനവ് ഡീലർമാർ സൂചിപ്പിക്കുന്നു, എന്നിരുന്നാലും, പുതുക്കിയ വിലയെക്കുറിച്ച് സ്കോഡ ഇൻഡ്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Keywords: Mumbai, India, News, Vehicles, Auto & Vehicles, Car, Sales, Social Media, Cash, Top-Headlines, Showroom, Skoda, Skoda Kodiaq prices to go up soon.


< !- START disable copy paste -->

Post a Comment