Follow KVARTHA on Google news Follow Us!
ad

'സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കണം'; രാജ്യത്തെ നടുക്കിയ നിര്‍ഭയ, ഹാഥ്‌റസ് കേസുകള്‍ വാദിച്ച സുപ്രീംകോടതി അഭിഭാഷക സീമ കുശ്വാഹ ബി എസ് പിയില്‍

Seema Kushwaha, lawyer who fought for Nirbhaya, Hathras rape victims, joins BSP ahead of UP polls#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com 21.01.2022) ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രമുഖ അഭിഭാഷക സീമ കുശ്വാഹ ബഹുജന്‍ സമാജ്‌വാദി പാര്‍ടിയിലേക്ക്. ലക്‌നൗവില്‍ ബി എസ് പി ദേശീയ ജെനെറല്‍ സെക്രടറി സതീഷ് ചന്ദ്ര മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു സീമയുടെ പാര്‍ടി പ്രവേശനം. അംഗത്വം സ്വീകരിച്ചതിന് പിന്നാലെ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് താന്‍ പാര്‍ടിയില്‍ ചേര്‍ന്നതെന്ന് സീമ പറഞ്ഞു.   

രാജ്യത്തെ നടുക്കിയ നിര്‍ഭയ, ഹാഥ്‌റസ് കേസുകള്‍ വാദിച്ച സുപ്രീംകോടതി അഭിഭാഷകയാണ് സീമ. മാത്രമല്ല, നിര്‍ഭയ ജ്യോതി ട്രസ്റ്റിന്റെ സ്ഥാപക കൂടിയാണ് സീമ കുശ്വാഹ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനായി കാംപയിനും ഇവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.

News, National, India, Lucknow, Lawyer, Politics, Political party, Election, Assembly Election, Seema Kushwaha, lawyer who fought for Nirbhaya, Hathras rape victims, joins BSP ahead of UP polls


ഫെബ്രുവരി 10 നാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ്. ബുധനാഴ്ച മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 53 സ്ഥാനാര്‍ഥികളെയാണ് ബി എസ് പി പ്രഖ്യാപിച്ചത്.

Keywords: News, National, India, Lucknow, Lawyer, Politics, Political party, Election, Assembly Election, Seema Kushwaha, lawyer who fought for Nirbhaya, Hathras rape victims, joins BSP ahead of UP polls

إرسال تعليق