Follow KVARTHA on Google news Follow Us!
ad

റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും ഭീഷണിയും ഭീകരാക്രമണ സാധ്യതയുമെന്ന് സുരക്ഷാ മുന്നറിയിപ്പ്

Security alert for possible threats to PM and other dignitaries on Republic Day#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡല്‍ഹി: (www.kvartha.com 18.01.2022) റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും ഭീഷണിയും ഭീകരാക്രമണ സാധ്യതയുമുള്ളതായി സുരക്ഷാ മുന്നറിയിപ്പെന്ന് രഹസ്യാന്വേഷണ ഏജെന്‍സികളെ ഉദ്ദരിച്ച് ഇന്‍ഡ്യാ ടുഡേ റിപോർട് ചെയ്തു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ മേഖലകളില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപുകളില്‍ നിന്നാണ് ഭീഷണി വന്നതെന്നും ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കാമെന്നും രഹസ്യാന്വേഷണ ഏജെന്‍സികള്‍ സുരക്ഷാ മുന്നറിയിപ്പില്‍ സൂചിപ്പിച്ചെന്നും റിപോർടിൽ പറയുന്നു.

  
New Delhi, India, News, Security, Prime Minister, Narendra Modi, Republic Day, Top-Headlines, Threat, Investigates, COVID-19, Security alert for possible threats to PM and other dignitaries on Republic Day.



കഴിഞ്ഞദിവസം ഗാസിപൂര്‍ പൂ മാര്‍കെറ്റില്‍ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐ ഇ ഡി) കണ്ടെത്തുകയും സുരക്ഷാ ഏജെന്‍സികള്‍ പിന്നീടത് നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഡെല്‍ഹി പൊലീസ് രാജ്പഥിലും പരിസര പ്രദേശങ്ങളിലും മള്‍ടി-ലെയര്‍ സുരക്ഷാ സംവിധാനം ഒരുക്കി. മുഖം തിരിച്ചറിയല്‍ സംവിധാനങ്ങളും (എഫ് ആര്‍ എസ്) 300-ലധികം സിസിടിവികളും സ്ഥാപിച്ചു.

തീവ്രവാദ ഭീഷണിക്ക് പുറമേ, കോവിഡ് കേസുകളുടെ വര്‍ധനവും സേനയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ന്യൂഡെല്‍ഹി ഡിസിപി ദീപക് യാദവ് പറഞ്ഞതായി വാര്‍ത്താ ഏജെന്‍സിയായ എഎന്‍ഐ റിപോർട് ചെയ്തു. ന്യൂഡെല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

ന്യൂഡെല്‍ഹിയിലെയും പരിസരങ്ങളിലെയും ഹോടെലുകളിലെ താമസക്കാരെയും സന്ദര്‍ശകരെയും പരിശോധിക്കുന്നത് ഊര്‍ജിതമാക്കി. ഏത് പ്രതികൂല സാഹചര്യവും നേരിടാന്‍ ക്വിക് റിയാക്ഷന്‍ ടീമിനെ (ക്യു ആര്‍ ടി) വിന്യസിക്കും. ഡ്രോണ്‍ വിരുദ്ധ ടീമിനെയും വിന്യസിക്കുന്നു. സുരക്ഷാ വലയം ലംഘിക്കുന്ന ഡ്രോണ്‍ അടക്കമുള്ളവയെ നിരീക്ഷിക്കും. രാജ്പഥിലും പരിസരത്തും എഫ് ആർ എസ് സൗകര്യമുള്ള 300 ക്യാമറകള്‍ വിന്യസിച്ചിട്ടുണ്ടെന്നും 50,000 കുറ്റവാളികളുടെ ഡാറ്റാബേസ് ഈ സിസ്റ്റത്തിലുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത്തവണത്തെ റിപബ്ലിക് പരേഡ് കാണാന്‍ 4,000 പേരെ മാത്രമേ അനുവദിക്കൂ. 24,000 പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി വാര്‍ഷിക റിപബ്ലിക് ദിന പരേഡ് ഡെല്‍ഹിയിലെ രാജ്പഥില്‍ നടക്കും. 2022ലെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളാകുന്ന കസാകിസ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, തുര്‍ക്മെനിസ്താന്‍, ഉസ്‌ബെകിസ്താന്‍ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളുടെ സംഘം പരിപാടിയില്‍ പങ്കെടുക്കാന്‍ ഡെല്‍ഹിയില്‍ എത്തിയിട്ടുണ്ട്.


Keywords: New Delhi, India, News, Security, Prime Minister, Narendra Modi, Republic Day, Top-Headlines, Threat, Investigates, COVID-19, Security alert for possible threats to PM and other dignitaries on Republic Day.


< !- START disable copy paste -->

Post a Comment