സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല, കൂടുതല്‍ ജാഗ്രത പുലര്‍ത്തും; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ!

തിരുവനന്തപുരം: (www.kvartha.com 10.01.2022) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമെടുത്തു. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും നിലവിലുള്ള ക്ലാസ് രീതികള്‍ തുടരുമെന്നുമാണ് യോഗതീരുമാനം. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.

Schools will not close soon, more vigilant, Thiruvananthapuram, News, COVID-19, Meeting, Chief Minister, Pinarayi vijayan, School, Education, Kerala

അതേസമയം വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങള്‍ ഉടനുണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും നിര്‍ദേശമുണ്ട്. വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി. രോഗനിരക്ക് ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

Keywords: Schools will not close soon, more vigilant, Thiruvananthapuram, News, COVID-19, Meeting, Chief Minister, Pinarayi vijayan, School, Education, Kerala.

Post a Comment

Previous Post Next Post