പാവപ്പെട്ട സ്ത്രീകളുള്ളതിനാല്‍ വാടക ഗര്‍ഭധാരണം സാധ്യമാണ്. സമ്പന്നര്‍ എപ്പോഴും സ്വന്തം താല്‍പര്യങ്ങള്‍ക്കായി സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുട്ടിയെ വേണമെങ്കില്‍, അനാഥ കുട്ടിയെ ദത്തെടുക്കുക. കുട്ടികള്‍ക്ക് നിങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ പാരമ്പര്യമായി ലഭിക്കണം, ഇത് സ്വാർഥത മാത്രമാണ്,' എഴുത്തുകാരി പറഞ്ഞു.
How do those mothers feel when they get their readymade babies through surrogacy? Do they have the same feelings for the babies like the mothers who give birth to the babies?
— taslima nasreen (@taslimanasreen) January 22, 2022
ഇത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും പല കേസുകളിലും, മെഡികല്‍ കാരണങ്ങളാല്‍ ആളുകള്‍ വാടക ഗര്‍ഭധാരണം തിരഞ്ഞെടുക്കുന്നതാണെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു. തസ്ലീമ പ്രിയങ്ക ചോപ്രയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും, വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായതായി പ്രിയങ്ക ചോപ്രയും നിക് ജോനാസും ശനിയാഴ്ച അര്‍ധരാത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വീറ്റുകള്‍ വന്നത്.
12 ആഴ്ച തികയാതെ ജനിച്ച പെണ്‍കുഞ്ഞിനെ സെലിബ്രിറ്റി ദമ്പതികള്‍ സ്വാഗതം ചെയ്തതായാണ് റിപോര്‍ടുകള്‍. ഒരു സ്ത്രീയുടെ അണ്ഡത്തെ പുരുഷ ബീജവുമായി ബീജസങ്കലനം ചെയ്യുകയും അത് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കയും ചെയ്യുന്ന മെഡികല്‍ പ്രക്രിയയാണ് വാടക ഗര്‍ഭധാരണം.
Keywords: New Delhi, India, News, Controversy, Controversial Statements, Twitter, Social Media, Viral, Baby, Priyanka Chopra, Nick Jonas, Surrogacy, 'Readymade Babies', Taslima's tweet about surrogacy is controversial.
< !- START disable copy paste -->
< !- START disable copy paste -->