Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ചര്‍ച്ചാ വിഷയമായി കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ വിതരണവും, മുന്‍കരുതല്‍ ഡോസ് വിതരണവും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,COVID-19,Prime Minister,Narendra Modi,Meeting,National,
ന്യൂഡെല്‍ഹി: (www.kvartha.com 09.01.2022) രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ചര്‍ച്ചാ വിഷയമായി കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ വിതരണവും, മുന്‍കരുതല്‍ ഡോസ് വിതരണവും. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

PM Modi reviews Covid-19 situation amid surge of infections, New Delhi, News, Health, Health and Fitness, COVID-19, Prime Minister, Narendra Modi, Meeting, National

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രെടറി അജയ് കുമാര്‍ ഭല്ല, കാബിനെറ്റ് സെക്രെടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ഡിസംബര്‍ 24നാണ് ഒടുവില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും രോഗബാധ തടയാന്‍ ജാഗരൂകരായിരിക്കണമെന്നും യോഗത്തില്‍ മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അതിനിടെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും രാജ്യത്ത് അതിവേഗത്തില്‍ വ്യാപിക്കുകയാണ്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3600 കടന്നു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും തിങ്കളാഴ്ച മുതല്‍ കരുതല്‍ ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങും. ഇതിനുള്ള ഓണ്‍ലൈന്‍ ബുകിങ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വാക്സിന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കരുതല്‍ ഡോസ് സ്വീകരിക്കാം.

Keywords: PM Modi reviews Covid-19 situation amid surge of infections, New Delhi, News, Health, Health and Fitness, COVID-19, Prime Minister, Narendra Modi, Meeting, National.

إرسال تعليق