Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും; ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ്

Parliament's budget Session to begin from January 31, budget On February 1#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 14.01.2022) പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ട് വരെ നടക്കും. ആദ്യ പകുതിക്ക് ശേഷം ഏകദേശം ഒരു മാസത്തെ ഇടവേള ഉണ്ടായിരിക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.

  
New Delhi, India, News, Parliament, Budget, Conference, President, COVID-19, Meeting, Election, Uttar Pradesh, Punjab, Goa, Parliament's budget Session to begin from January 31, budget On February 1.



കോവിഡ് -19 കേസുകളുടെ വര്‍ധനവിനിടെയാണ് സമ്മേളനം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സെഷന്‍ നടക്കും. പകര്‍ചവ്യാധി കാരണം കഴിഞ്ഞ അഞ്ച് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.
രാജ്യസഭയുടെയും ലോക്സഭയുടെയും സമയക്രമം, ബജറ്റ് സമ്മേളനത്തില്‍ സാമൂഹിക അകലം പാലിക്കുന്ന ഇരിപ്പിട ക്രമീകരണം തുടങ്ങിയ ഓപ്ഷനുകള്‍ ചര്‍ച ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


'ഞങ്ങള്‍ വിവിധ ഓപ്ഷനുകള്‍ നോക്കുകയാണ്. എന്നാല്‍ ഈ മാസം അവസാനത്തെ കോവിഡ് സാഹചര്യത്തെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. ലോക്സഭാ സ്പീകെറും രാജ്യസഭാ ചെയര്‍മാനും ജനുവരി 25-നോ 26-നോ യോഗം ചേര്‍ന്ന് സമ്മേളനം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കും' - ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എം പിമാര്‍, പ്രധാന നേതാക്കള്‍, ഇരുസഭകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചതിനാല്‍ സെഷനില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ വണ്ടിവരുമോ എന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.


അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് സെഷന്‍ വെട്ടിക്കുറച്ചേക്കാവുന്ന മറ്റൊരു പ്രധാന ഘടകമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Keywords: New Delhi, India, News, Parliament, Budget, Conference, President, COVID-19, Meeting, Election, Uttar Pradesh, Punjab, Goa, Parliament's budget Session to begin from January 31, budget On February 1.



< !- START disable copy paste -->

Post a Comment