വാഷിങ്ടൻ: (www.kvartha.com 28.01.2022) ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉനിന് മലമൂത്ര വിസർജനത്തിന് സ്വകാര്യമായ കക്കൂസ് സംവിധാനം ഉണ്ടെന്നും രാജ്യത്തും വിദേശത്തും യാത്ര ചെയ്യുമ്പോൾ ഇതാണ് ഉപയോഗിച്ചിരുന്നതെന്നും മുൻ ഉത്തര കൊറിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'വാഷിംഗ്ടൺ പോസ്റ്റ്' റിപോർട് ചെയ്‌തു. മലം മറ്റാരുടെയെങ്കിലും കൈകളിൽ അകപ്പെട്ടാൽ കിം ജോങ് ഉനിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാവുമെന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് റിപോർട്.
കിമിന്റെ എല്ലാ വാഹനങ്ങളിലും അദ്ദേഹത്തിന് മാത്രമായി മലമൂത്ര വിസർജനത്തിന് സൗകര്യങ്ങളുണ്ടെന്നും അവയിൽ മാത്രമേ യാത്ര ചെയ്യൂവെന്നും റിപോർടിൽ പറയുന്നു. കിമിന്റെ ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെൻസ് കാറിലും മലം പുറത്ത് കളയാത്ത രീതിയിൽ സംരക്ഷിക്കുന്ന കക്കൂസ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. കിമിന്റെ അംഗരക്ഷകരും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നുവെന്നും റിപോർട് വ്യക്തമാക്കുന്നു.
കിമിന് ഗുരുതരമായ രോഗങ്ങൾ ഉണ്ടെന്നും അമിതമായ പൊണ്ണത്തടി ഹൃദയാഘാതത്തിന് കരണമായേക്കാമെന്നുമുള്ള റിപോർടുകളും നേരത്തെ തന്നെ വരുന്നുണ്ട്. കിമിന്റെ മലം ആരുടെയെങ്കിലും കൈകളിൽ എത്തിപ്പെടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ ദേശീയവും ലോകമെമ്പാടുമുള്ള പ്രതിച്ഛായയെ ബാധിക്കുമെന്നും ഇതോടെ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള വാർത്തകൾ ആവർത്തിക്കുകയും കിംവദന്തികളിലേക്ക് നയിക്കുകയും ചെയ്യുമെന്നും മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.
ദീർഘകാലം ഭരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് സംശയം ഉയർത്തുമെന്നും പകരക്കാരനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടാമെന്നും ഒരു ശക്തനായ വ്യക്തിയായി സ്വയം ഉയർത്തിക്കാട്ടേണ്ട സമയത്ത്, കിമിന് ഇതെല്ലാം താങ്ങാൻ കഴിയില്ലെന്നും ഇതെല്ലാം കണക്കിലെടുത്താണ് തന്റെ ഒരു രഹസ്യവും പുറത്തുപോവാതെ കിം സംരക്ഷിക്കുന്നതെന്നുമാണ് മാധ്യമ റിപോർട്.
Keywords: Washington, America, News, Korea, North Korean leader, Kim Jong, Toilet, Vehicles, Bullet, Treatment, 'North Korea's Kim takes toilet with him even abroad'; why?.< !- START disable copy paste -->