Follow KVARTHA on Google news Follow Us!
ad

ഇവിടെ മാഡം, സര്‍ വിളി വേണ്ട, പകരം ടീചെര്‍ മാത്രം; പുതിയ ആശയവുമായി പാലക്കാട്ടെ സ്‌കൂള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, palakkad,News,Education,Teachers,Media,Kerala,
പാലക്കാട്: (www.kvartha.com 12.01.2022) കേരളത്തിലെ ഒരു സ്‌കൂളില്‍ ജെന്‍ഡെര്‍ ന്യൂട്രല്‍ യൂനിഫോം സ്വീകരിച്ച വാര്‍ത്ത അടുത്തിടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരികയും ചെയ്തിരുന്നു. 

എന്നാല്‍ ഇപ്പോഴിതാ പാലക്കാട് നിന്നുള്ള മറ്റൊരു സ്‌കൂള്‍ ഒരു നവീന ആശയവുമായി മുന്നോട്ടുവന്നിരിക്കയാണ്. സര്‍, മാഡം, മാഷ് എന്നീ വിളികള്‍ ഇനി വിദ്യാലയത്ത് വേണ്ടെന്നാണ് ഇവരുടെ തീരുമാനം, പകരം ടീചെര്‍ എന്ന പദം മാത്രം മതി എന്നും ഇവര്‍ പറയുന്നു.

ഓലശ്ശേരിയിലെ സര്‍കാര്‍ എയ്ഡഡ് സ്‌കൂളായ സീനിയര്‍ ബേസിക് സ്‌കൂളാണ് ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. അധ്യാപകരുടെ ഈ തീരുമാനത്തെ കുട്ടികളും രക്ഷാകര്‍ത്താക്കളും ഒരുപോലെ സ്വാഗതം ചെയ്തു. വരുന്ന തലമുറയെങ്കിലും വേര്‍തിരിവുകളുടെ മതിലുകളില്ലാത്ത അന്തരീക്ഷം അനുഭവിക്കണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആഗ്രഹം.

No 'sir', 'ma'am' in Kerala school, students to use gender-neutral term 'teacher', Palakkad, News, Education, Teachers, Media, Kerala


Keywords: No 'sir', 'ma'am' in Kerala school, students to use gender-neutral term 'teacher', Palakkad, News, Education, Teachers, Media, Kerala.

إرسال تعليق