Follow KVARTHA on Google news Follow Us!
ad

ഭീതി പരത്തി കോവിഡിന് ഒരു വകഭേദം കൂടി; ഡെല്‍റ്റയും ഒമിക്രോണും സംയോജിക്കുന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി; ആശങ്ക ഒഴിയുന്നില്ല

New coronavirus variant `Deltacron` identified in Cyprus, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 09.01.2022) കോവിഡ് വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണും സംയോജിക്കുന്ന പുതിയ വകഭേദം കണ്ടെത്തിയതായി സൈപ്രസിലെ ഗവേഷകര്‍. ഡെല്‍റ്റക്രോണ്‍ എന്നാണ് പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. ലബോറടറി ഓഫ് ബയോടെക്നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജിയുടെ തലവനും സൈപ്രസ് സര്‍വകലാശാല പ്രൊഫസറുമായ ലിയോണ്ടിയോസ് കോസ്ട്രികിസിനെ ഉദ്ധരിച്ചാണ് റിപോർടുകള്‍ പുറത്തുവരുന്നത്.
                   
News, Top-Headlines, COVID, Found, Corona, New, Varient, New coronavirus variant `Deltacron` identified in Cyprus.

25 ഓളം കേസുകള്‍ ഒമിക്രോണും ഡെല്‍റ്റയും കോ-ഇന്‍ഫെക്ഷനുമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ സംയുക്ത അണുബാധയുടെ വ്യാപ്തി കൂടുതലാണ്.

ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും അതേ രീതിയില്‍ പുതിയ 'സംയോജിത' വകഭേദം ഉള്ളതിന് സമാനമല്ല കോ-ഇന്‍ഫെക്ഷന്‍. ഒരു വര്‍ഷത്തിനിടെ (ഇൻഡ്യയില്‍ ഉള്‍പെടെ) ഒരേസമയം അണുബാധകള്‍ നിരവധി തവണ റിപോർട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമീപകാല കണ്ടെത്തലുകള്‍ കുറച്ച് വ്യത്യസ്തമാണ്. 'നിലവില്‍ ഒമിക്രോണും ഡെല്‍റ്റയും കോ-ഇന്‍ഫെക്ഷനുകള്‍ ഉണ്ട്, രണ്ടും കൂടിച്ചേര്‍ന്നതാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് കോസ്ട്രികിസ് പറഞ്ഞു.

ഈ സംയോജിത വൈറസിന്റെ വ്യാപനശേഷി മുമ്പുള്ളതിനേക്കാള്‍ കൂടുതലാണോ എന്ന് വ്യക്തമല്ല. രണ്ട് വകഭേദങ്ങള്‍ സ്ഥിരീകരിച്ചവരില്‍ ഒരേ രോഗലക്ഷണമാണ് കണ്ടതെന്ന് റിപോർടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നോ സമാനമായ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നോ ഡെല്‍റ്റക്രോണ്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Keywords: News, Top-Headlines, COVID, Found, Corona, New, Varient, New coronavirus variant `Deltacron` identified in Cyprus.
< !- START disable copy paste -->

إرسال تعليق