Follow KVARTHA on Google news Follow Us!
ad

അരുണാചലില്‍ നിന്ന് കാണാതായ 17 കാരനെ കണ്ടെത്തിയെന്ന് ഇന്‍ഡ്യന്‍ സൈന്യത്തോട് ചൈന; മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്ന് അറിയിപ്പ്

Missing Arunachal teen found, Chinese PLA tells Indian Army#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 23.01.2022) അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ ആണ്‍കുട്ടിയെ കണ്ടെത്തിയെന്നും അവനെ മോചിപ്പിക്കുന്നതിനോ മടക്കി അയയ്ക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ചൈനീസ് പീപിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) ഞായറാഴ്ച ഇൻഡ്യൻ സൈന്യത്തെ അറിയിച്ചു. ഇക്കാര്യം ഇന്‍ഡ്യന്‍ പ്രതിരോധ വിഭാഗം പബ്‌ളിക് റിലേഷന്‍ ഓഫീസറും സ്ഥിരീകരിച്ചു. നടപടിക്രമങ്ങള്‍ പിന്തുടരുകയാണെന്ന് ഡിഫന്‍സ് പിആര്‍ഒ തേസ്പൂര്‍ ലെഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജെന്‍സി റിപോർട് ചെയ്തു.

   
New Delhi, India, News, North-East, China, Missing, Boy, Top-Headlines, Arunachal Pradesh, Ladakh, Missing Arunachal teen found, Chinese PLA tells Indian Army.



കാണാതായത് 17 കാരന്‍ മിരാന്‍ തരോണ്‍ ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അരുണാചല്‍ പ്രദേശിലെ അപര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയായ കൗമാരക്കാരന്‍ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ആഴ്ച ആദ്യം പിഎല്‍എ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ തരോണും മറ്റു ചിലരും ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് വേട്ടയാടുകയായിരുന്നെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. കുട്ടിയെ കാണാതായ വിവരം ലഭിച്ചയുടന്‍ ഇന്‍ഡ്യന്‍ സൈന്യം പിഎല്‍എയുമായി ബന്ധപ്പെട്ടു.

സമാനമായ ഒരു സംഭവം 2020 സെപ്റ്റംബറില്‍ അരുണാചല്‍ പ്രദേശിലെ അപര്‍ സുബന്‍സിരി ജില്ലയില്‍ നടന്നിരുന്നു. അന്ന് അഞ്ച് യുവാക്കളെ പിഎല്‍എ തട്ടിക്കൊണ്ടുപോയ ശേഷം ഒരാഴ്ച കഴിഞ്ഞ് വിട്ടയച്ചിരുന്നു. കിഴക്കന്‍ ലഡാകില്‍ ഇന്‍ഡ്യയും ചൈനയും ഏകദേശം രണ്ട് വര്‍ഷമായി അതിര്‍ത്തി തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് ഇങ്ങിനെയൊരു സംഭവം നടന്നത്.

ലഡാക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ചൈനയുമായി 3,400 കിലോമീറ്റര്‍ നീളമുള്ള യഥാർഥ നിയന്ത്രണ രേഖ (എല്‍ എ സി) ഇന്‍ഡ്യ പങ്കിടുന്നത് ശ്രദ്ധേയമാണ്. ഇതുവരെ 14 റൗൻഡ് സൈനികതല ചര്‍ചകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

Keywords: New Delhi, India, News, North-East, China, Missing, Boy, Top-Headlines, Arunachal Pradesh, Ladakh, Missing Arunachal teen found, Chinese PLA tells Indian Army.


< !- START disable copy paste -->

Post a Comment