Follow KVARTHA on Google news Follow Us!
ad

സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടം; നഴ്സിംഗ് ഓഫിസറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Health Minister,COVID-19,Dead,Dead Body,Kerala,
തിരുവനന്തപുരം: (www.kvartha.com 18.01.2022) വര്‍ക്കല താലൂക് ആശുപത്രിയിലെ നഴ്സിംഗ് ഓഫിസര്‍ ഗ്രേഡ് വണ്‍ സരിതയുടെ (45) മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . കല്ലറ സിഎഫ്എല്‍ടിസിയില്‍ ഡ്യൂടിയിലായിരുന്നു സരിത.

Minister Veena George condoles the death of a nursing officer, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Dead, Dead Body, Kerala

കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂടി കഴിഞ്ഞ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ ഇവര്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് വീട്ടില്‍ മരിച്ചനിലയില്‍ ബന്ധുക്കള്‍ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി അറിയിച്ചു.

എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. കോവിഡിനെ ആരും നിസാരമായി കാണരുത്. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

Keywords: Minister Veena George condoles the death of a nursing officer, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Dead, Dead Body, Kerala.

Post a Comment