പട്ടാപ്പകല്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി പൊലീസുകാരന്‍; പാരിതോഷികം പ്രഖ്യാപിച്ച് കമിഷണര്‍

മന്‍ഗ്ലൂറു: (www.kvartha.com 13.01.2022) പട്ടാപ്പകല്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയ പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി പൊലീസുകാരന്‍. മന്‍ഗ്ലൂറുവിലെ അട്ടാവറിലാണ് സംഭവം. അസിസ്റ്റന്റ് റിസെര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ വരുണ്‍ ആല്‍വയുടെ ഇടപെടലാണ് മൊബൈല്‍ ഫോണ്‍ മോഷണ ശൃംഖലയുടെ കണ്ണികളെ പിടികൂടാന്‍ സഹായിച്ചത്.

Mangaluru: Mobile phone thief caught by cop in cinema style – One more arrested, Mangalore, News, Robbery, Local News, Police, Compensation, National

പ്രതിയെ പൊലീസുകാരന്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നുപേരാണ് മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ രക്ഷപ്പെട്ടു. രണ്ടുപേരെ പിടികൂടി. മോഷ്ടാക്കള്‍ ഇരുവരും മന്‍ഗ്ലൂറു സ്വദേശികളാണെന്ന് സിറ്റി പൊലീസ് കമിഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു. അട്ടാവര്‍ സ്വദേശിയും 20 കാരനുമായ ശമന്ത്, നീര്‍മാര്‍ഗ സ്വദേശി ഹരീഷ് പൂജാരി(32) എന്നിവരാണ് അറസ്റ്റിലായത്.

രാജസ്ഥാന്‍കാരനായ തൊഴിലാളിയുടെ മൊബൈലാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പൊലീസുകാരനു പാരിതോഷികം നല്‍കുമെന്ന് കമിഷണര്‍ അറിയിച്ചു. 10,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

 

Keywords: Mangaluru: Mobile phone thief caught by cop in cinema style – One more arrested, Mangalore, News, Robbery, Local News, Police, Compensation, National.

Post a Comment

أحدث أقدم