Follow KVARTHA on Google news Follow Us!
ad

'അസ്വസ്ഥമാക്കുന്ന ട്വീറ്റുകൾ'; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ഗവർണർ ജഗ്ദീപ് ധൻഖറിനെ ട്വിറ്റെറിൽ ബ്ലോക് ചെയ്തു

Mamata Banerjee has blocked Governor Jagdeep Dhankhar on Twitter#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊൽകത്ത: (www.kvartha.com 31.01.2022) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ഗവർണർ ജഗ്ദീപ് ധൻഖറിനെ ട്വിറ്റെറിൽ ബ്ലോക് ചെയ്തു. വാർത്താസമ്മേളനത്തിൽ മമത ബാനർജി ഇക്കാര്യം സമ്മതിച്ചു. 'എന്നെയോ എന്റെ ഉദ്യോഗസ്ഥരെയോ അധിക്ഷേപിച്ചുകൊണ്ട് ഗവർണർ എല്ലാ ദിവസവും എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നു. ഭരണഘടനാ വിരുദ്ധവും അധാർമികവുമായ കാര്യങ്ങൾ അദ്ദേഹം പറയുന്നു. ഗവർണർ നിർദേശിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സർകാർ അടിമത്ത തൊഴിലാളിയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ബ്ലോക് ചെയ്തത്' - മമത പറഞ്ഞു.

  
Kolkata, Bangal, News, Top-Headlines, Minister, Chief Minister, Mamata Banerjee, Governor, Government, Secretary, Mamata Banerjee has blocked Governor Jagdeep Dhankhar on Twitter.



സംസ്ഥാന ചീഫ് സെക്രടറിയെയും ഡയറക്ടർ ജനറലിനെയും ഗവർണർ ഭീഷണിപ്പെടുത്തിയെന്ന് അവർ ആരോപിച്ചു. ഗവർണർ കേൾക്കുന്നില്ലെന്നും എല്ലാവരേയും ഭീഷണിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രിക്ക് നിരവധി കത്തുകൾ എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു.

'കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സഹിഷ്ണുത അനുഭവിക്കുകയാണ്. അദ്ദേഹം നിരവധി ഫയലുകൾ ക്ലിയർ ചെയ്തിട്ടില്ല. എല്ലാ ഫയലുകളും കെട്ടിക്കിടക്കുന്നു. നയപരമായ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എങ്ങനെ സംസാരിക്കാനാകും' - മമത കൂട്ടിച്ചേർത്തു.

ഗവർണറും മമതാ ബാനർജിയും തമ്മിൽ ഏറെക്കാലമായി അഭിപ്രായ വ്യത്യസത്തിലാണ്. പല വിഷയത്തിലും ഇവർ കൊമ്പ് കോർത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ട്വിറ്റെർ വിവാദം വന്നിരിക്കുന്നത്.


Keywords: Kolkata, Bangal, News, Top-Headlines, Minister, Chief Minister, Mamata Banerjee, Governor, Government, Secretary, Mamata Banerjee has blocked Governor Jagdeep Dhankhar on Twitter.


Post a Comment