Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്; മുന്നിൽ നവീൻ പട്നായിക്; പിണറായി വിജയനും ആദ്യ അഞ്ചിൽ; ബിജെപി മുഖ്യമന്ത്രിമാരിൽ 50 ശതമാനത്തിന് മുകളിൽ മാർക് നേടിയത് ഒരാൾ മാത്രം

List of the most popular CMs in the country is out#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 23.01.2022) രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ മുന്നിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് സർവേ റിപോർട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പട്ടികയിൽ അഞ്ചാമതാണ്. ഇൻഡ്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒഡീഷയിൽ നിന്ന് സർവേയിൽ പങ്കെടുത്ത 71.1 ശതമാനം പേരും നവീനിനെ അനുകൂലിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് രണ്ടാമത്. 69.9 ശതമാനം പേർ മമത ബാനർജിയുടെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തി.

  
New Delhi, India, News, Top-Headlines, Chief Minister, Ministers, Pinarayi vijayan, Mamata Banerjee, Tamilnadu, CM, State, List of the most popular CMs in the country is out.



തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (67.5 ശതമാനം), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (61.8 ശതമാനം), പിണറായി വിജയൻ (61.1 ശതമാനം), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (57.9 ശതമാനം), അസമിലെ ഹിമന്ത ബിശ്വ ശർമ (56.6 ശതമാനം), ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ (56.6 ശതമാനം) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

അതേസമയം എല്ലാ സംസ്ഥാനങ്ങളിലും നടന്ന സർവേയിൽ 50 ശതമാനത്തിന് മുകളിൽ മാർക് നേടിയ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ബിജെപിയിൽ നിന്ന് ഒരാൾ മാത്രമാണുള്ളത്, അസമിലെ ഹിമന്ത ബിശ്വ ശർമ. ബിജെപിയോ അതിന്റെ സഖ്യകക്ഷിയോ ഭരിക്കുന്ന മറ്റൊരിടത്തും മികച്ച അഭിപ്രായം നേടാനായില്ലെന്നത് ബിജെപിക്ക് തിരിച്ചടിയായി. യുപിയിൽ 48.7 ശതമാനം പേർ മാത്രമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ (അസം, ഗുജറാത്, ഉത്തരാഖണ്ഡ്, യു പി, മധ്യപ്രദേശ്) മുഖ്യമന്ത്രിമാർ പ്രകടനത്തിൽ 40 ശതമാനത്തിന് മുകളിൽ മാർക് നേടി.

ബി ജെ പി / എൻ ഡി എ മുഖ്യമന്ത്രിമാരിൽ മൂന്ന് പേർക്ക് (ഹിമാചൽ പ്രദേശ്, കർണാടക, ബിഹാർ) 35 -40 ശതമാനത്തിനും, നാല് പേർക്ക് (ഹരിയാന, കർണാടക, പുതുച്ചേരി, ഗോവ) 27 - 35 ശതമാനത്തിനും ഇടയിലാണ് സ്‌കോർ. ഗോവയിൽ ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ 27.2 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്.

അതേസമയം സർവേയിൽ പങ്കെടുത്ത 58 ശതമാനം പേർ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ പ്രകടനത്തിൽ തൃപ്തരാണെന്നും 52.5 പേർ പേർ അദ്ദേഹത്തെ അടുത്ത പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

Keywords: New Delhi, India, News, Top-Headlines, Chief Minister, Ministers, Pinarayi vijayan, Mamata Banerjee, Tamilnadu, CM, State, List of the most popular CMs in the country is out.< !- START disable copy paste -->

Post a Comment