അടഞ്ഞുകിടന്ന വീടിനുള്ളില്‍ പുലിക്കുഞ്ഞുങ്ങള്‍; അമ്മപ്പുലിയെ കണ്ടെത്താനായില്ല

പാലക്കാട്: (www.kvartha.com 09.01.2022) അടഞ്ഞുകിടന്ന വീടിനുള്ളില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ഒലവക്കോട് ഉമ്മിനിയില്‍ തകര്‍ന്ന വീടിനുള്ളിലാണ് 15 ദിവസം മാത്രം പ്രായമായ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയെ പാലക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. അമ്മപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞു. എന്നാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അമ്മപ്പുലിയെ കണ്ടെത്താനായില്ല.

  
Palakkad, News, Kerala, Animals, Found, House, Leopard cubs, Leopard cubs found in closed house at Palakkad


പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടിനുള്ളിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 15 വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പുലിയെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Palakkad, News, Kerala, Animals, Found, House, Leopard cubs, Leopard cubs found in closed house at Palakkad

Keywords: Palakkad, News, Kerala, Animals, Found, House, Leopard cubs, Leopard cubs found in closed house at Palakkad

Post a Comment

أحدث أقدم