Follow KVARTHA on Google news Follow Us!
ad

സംസ്ഥാനം മൂന്നാം തരംഗത്തില്‍; രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala in the third wave; Minister Veena George said the symptoms should not be taken lightly #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 19.01.2022) സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്നും രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കോവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വ്യക്തമാക്കി.

ഒമിക്രോണ്‍ ബാധിച്ച 17 ശതമാനം പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Thiruvananthapuram, News, Kerala, Minister, COVID-19, Mask, Vaccine, Kerala in the third wave; Minister Veena George said the symptoms should not be taken lightly.

ഡെല്‍റ്റയെക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്നും അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ N95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.

കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമായും എടുക്കണം. മുന്‍നിര പ്രവര്‍ത്തകരും മറ്റ് അര്‍ഹരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. പൊതുജനങ്ങള്‍ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Minister, COVID-19, Mask, Vaccine, Kerala in the third wave; Minister Veena George said the symptoms should not be taken lightly.

إرسال تعليق